ചേ​ലേ​ന്പ്ര​യി​ൽ രോ​ഗ​പ്ര​തി​രോ​ധ നടപടികള്‌ ശ​ക്ത​മാ​ക്കി
Friday, January 24, 2020 12:14 AM IST
മ​ല​പ്പു​റം: ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ൽ എ​ച്ച്-1 എ​ൻ -1 രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്നു ഒ​രു രോ​ഗി മ​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ രോ​ഗ​നി​രീ​ക്ഷ​ണ​വും പ്ര​തി​രോ​ധ​ന​ട​പ​ടി​ക​ളും ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്തി​ൽ ജി​ല്ലാ ടി.​ബി ഓ​ഫീ​സ​ർ ഡോ. ​പ്ര​ദീ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന​യോ​ഗം ചേ​ർ​ന്ന് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി.
18 നാ​ണ് എ​ച്ച്- 1 എ​ൻ -1 രോ​ഗ​ത്തെ തു​ട​ർ​ന്നു ഒ​രു രോ​ഗി മ​രി​ച്ച​ത്. തു​ട​ർ​ന്ന് ചേ​ലേ​ന്പ്ര പി​എ​ച്ച്സി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സം​ഘം പ്ര​ദേ​ശ​ത്തെ 65 വീ​ടു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്തു. ചേ​ലേ​ന്പ്ര പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ലും അ​വ​ലോ​ക​നം യോ​ഗം ചേ​ർ​ന്നു. പ്ര​ദേ​ശ​ത്തെ എ​ല്ലാ വീ​ടു​ക​ളി​ലും നി​രീ​ക്ഷ​ണം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യും എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ഒ​സ​ൾ​ട്ടാ​മി​വി​ർ ഗു​ളി​ക​യു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തി​യ​താ​യും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ള്‌ക്ക് പ​നി​യു​ണ്ടെ​ങ്കി​ൽ അത് മാ​റു​ന്ന​തു​വ​രെ അ​വ​രെ സ്കൂ​ളി​ൽ അ​യ​ക്കാ​തി​രി​ക്കാ​ൻ ര​ക്ഷി​താ​ക്ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ സ്കൂ​ൾ അ​ധി​കൃ​ത​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.
കൂ​ടാ​തെ പ​നി​യും ജ​ല​ദോ​ഷ ല​ക്ഷ​ണ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ൽ വ​രു​ന്ന​വ​രെ ശ​രി​യാ​യ ചി​കി​ത്സാ പ്രോ​ട്ടോ​ക്കോ​ൾ അ​നു​സ​രി​ച്ച് വേ​ണം ചി​കി​ത്സി​ക്കേ​ണ്ട​ത് എ​ന്ന നി​ർ​ദേ​ശം എ​ല്ലാ സ​ർ​ക്കാ​ർ, സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ൾ​ക്കും ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.