റേ​ഷ​ൻ​ക​ട​യി​ൽ മോ​ഷ​ണം: 239 ചാ​ക്ക് അ​രി​യും 18 ചാ​ക്ക് ഗോ​ത​ന്പും ന​ഷ്ട​പ്പെ​ട്ടു
Friday, January 24, 2020 12:14 AM IST
വെ​ള്ള​മു​ണ്ട: വെ​ള്ള​മു​ണ്ട മൊ​ത​ക്ക​ര വാ​ഴ​യി​ൽ അ​ഷ്റ​ഫി​ന്‍റെ പേ​രി​ലു​ള്ള എ​ആ​ർ​ഡി മൂ​ന്ന് ന​ന്പ​ർ റേ​ഷ​ൻ​ക​ട​യി​ൽ വ​ൻ​മോ​ഷ​ണം. 239 ചാ​ക്ക് അ​രി​യും 18 ചാ​ക്ക് ഗോ​ത​ന്പു​മാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ റേ​ഷ​ൻ ക​ട​തു​റ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണ വി​വ​രം ക​ട​യു​ട​മ അ​റി​യു​ന്ന​ത്. ര​ണ്ട് മു​റി​ക​ളി​ലാ​യാ​ണ് റേ​ഷ​ൻ സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​തി​ൽ ഒ​രു മു​റി​യു​ടെ പൂ​ട്ട് പൊ​ളി​ച്ച​ശേ​ഷ​മാ​ണ് മു​റി​യി​ലു​ണ്ടാ​യി​രു​ന്ന അ​രി​യും ഗോ​ത​ന്പും കൊ​ണ്ടു പോ​യ​ത്.
ഈ ​മു​റി​യി​ൽ അ​ഞ്ച് ചാ​ക്ക് അ​രി മാ​ത്ര​മാ​ണ് ശേ​ഷി​ച്ച​ത്. 127 ക്വി​ന്‍റ​ൽ സാ​ധ​ന​ങ്ങ​ളാ​ണ് ക​ട​ത്തി​യ​ത്. ഇ​പോ​സ് മെ​ഷീ​നും മേ​ശ​യു​മു​ണ്ടാ​യി​രു​ന്ന തൊ​ട്ട​ടു​ത്ത മു​റി തു​റ​ന്നി​ട്ടി​ല്ല. ഇ​ന്ന​ലെ രാ​ത്രി എ​ട്ടോ​ടെ​യാ​ണ് ക​ട​യു​ട​മ ക​ട​പൂ​ട്ടി​യ​ത്.
രാ​ത്രി 11 ഓ​ടെ വെ​ള്ള​മു​ണ്ട എ​ട്ടേ​നാ​ലി​ൽ നി​ന്നും ഫു​ട്ബോ​ൾ ക​ളി​ക​ണ്ട് നി​ര​വ​ധി​പേ​ർ ഇ​തു​വ​ഴി ക​ട​ന്നു​പോ​യി​രു​ന്നു. അ​തി​നാ​ൽ പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് നി​ഗ​മ​നം. വെ​ള്ള​മു​ണ്ട പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.