പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Thursday, January 23, 2020 12:19 AM IST
നി​ല​ന്പൂ​ർ: പ്ര​ള​യം ക​ഴി​ഞ്ഞ് അ​ഞ്ചു​മാ​സ​മാ​യി​ട്ടും നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക് സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​ത് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ നി​ല​ന്പൂ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ന് മു​ൻ​പി​ൽ പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി.
അ​ടി​യ​ന്ത​ര സ​ഹാ​യ​മാ​യ 10,000 രൂ​പ പോ​ലും പ​ല​ർ​ക്കും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല. വീ​ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന 115 പേ​രി​ൽ ഭൂ​രി​പ​ക്ഷം പേ​ർ​ക്കും ഒ​ന്നാം ഗ​ഡു​പോ​ലും ല​ഭി​ച്ചി​ട്ടി​ല്ല. മൊ​ബൈ​ൽ ആ​പ്പ് വ​ഴി ന​ട​ത്തി​യ സം​യു​ക്ത പ​രി​ശോ​ധ​ന​യി​ലെ അ​പാ​ക​ങ്ങ​ൾ ഇ​തു​വ​രെ​യും പ​രി​ഹ​രി​ച്ചി​ട്ടി​ല്ല. അ​ടി​യ​ന്ത​ര​മാ​യി പ്ര​ശ്ന​പ​രി​ഹാ​ര​മാ​യി​ല്ലെ​ങ്കി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ ശ​ക്ത​മാ​ക്കു​മെ​ന്നും സ​മ​ര​ക്കാ​ർ അ​റി​യി​ച്ചു.
എ.​ഗോ​പി​നാ​ഥ്, സീ​മാ​ട​ൻ സ​മ​ദ്, പാ​ലോ​ളി മെ​ഹ​ബൂ​ബ്, അ​ടു​ക്ക​ത്ത് ഇ​സ്ഹാ​ഖ്, ഷാ​ജ​ഹാ​ൻ പാ​യി​ന്പാ​ടം, ത​ട്ടാ​ര​ശേ​രി സു​ബൈ​ദ, ഷ​രീ​ഫ് ശി​ങ്കാ​ര​ത്ത്, സു​രേ​ഷ് പാ​ത്തി​പ്പാ​റ,സു​ന്ദ​ര​ൻ തോ​ങ്ങോ​ട​ൻ തു​ട​ങ്ങി​യ​വ​ര നേ​തൃ​ത്വം ന​ൽ​കി.