ലെ​ഗ​സി ഹോം​സ് റി​സോ​ർ​ട്ട് ആ​ക്ര​മി​ച്ച​ത് ജ​ന​കീ​യ വി​മോ​ച​ന ഗ​റി​ല്ലാ സേ​ന​യെ​ന്ന്
Thursday, January 23, 2020 12:19 AM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി അ​ട്ട​മ​ല​യി​ലെ ലെ​ഗ​സി ഹോ​സ് റി​സോ​ർ​ട്ട് ആ​ക്ര​മി​ച്ച​ത് ജ​ന​കീ​യ വി​മോ​ച​ന ഗ​റി​ല്ലാ സേ​ന​യാ​ണെ​ന്നു സി​പി​ഐ(​മാ​വോ​യി​സ്റ്റ്) നാ​ടു​കാ​ണി ഏ​രി​യ സ​മി​തി. ഇ​ന്ന​ലെ പ്ര​സ് ക്ല​ബി​ൽ ത​പാ​ലി​ൽ ല​ഭി​ച്ച പ​ത്ര​ക്കു​റി​പ്പി​ലാ​ണ് ഈ ​അ​വ​കാ​ശ​വാ​ദം. പാ​ർ​ട്ടി​ക്കു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ജ​ന​കീ​യ വി​മോ​ജ​ന ഗ​റി​ല്ല സേ​ന.
ആ​ദി​വാ​സി സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന ടൂ​റി​സ്റ്റു​ക​ൾ​ക്കും അ​വ​ർ​ക്കു ഒ​ത്താ​ശ ചെ​യ്യു​ന്ന റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ​ക്കു​മു​ള്ള താ​ക്കീ​തെ​ന്ന നി​ല​യി​ലാ​ണ് സേ​നാം​ഗ​ങ്ങ​ൾ റി​സോ​ർ​ട്ട് ആ​ക്ര​മി​ച്ച​തെ​ന്നു പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് അ​ട്ട​മ​ല​യി​ൽ റി​സോ​ർ​ട്ടി​നു​നേ​രേ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.
ക​ഴി​ഞ്ഞ ടൂ​റി​സ്റ്റ് സീ​സ​ണി​ൽ അ​ട്ട​മ​ല ഏ​റാ​ട്ടു​കു​ന്നു പ​ണി​യ കോ​ള​നി​യി​ലെ അ​മ്മ​യെ​യും മ​ക​ളെ​യും ബ​ന്ധു​വാ​യ സ്ത്രീ​യെ​യും വ​ഴി​ത​ട​ഞ്ഞ് അ​രി​യും മ​റ്റും ന​ൽ​കാ​മെ​ന്നു പ്ര​ലോ​ഭി​പ്പി​ച്ച് റി​സോ​ർ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​കാ​ൻ ശ്ര​മം ഉ​ണ്ടാ​യി. എ​ന്നാ​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ നീ​ക്കം ത​ങ്ങ​ളെ കെ​ണി​യി​ൽ​പ്പെ​ടു​ത്താ​നാ​ണെ​ന്നു മ​ന​സി​ലാ​ക്കി ആ​ദി​വാ​സി സ്ത്രീ​ക​ൾ ര​ക്ഷ​പെ​ട്ടു. ക്ഷേ​മം അ​ന്വേ​ഷി​ച്ച് റി​സോ​ർ​ട്ട് ന​ട​ത്തി​പ്പു​കാ​ർ പ​ക​ൽ കോ​ള​നി​യി​ൽ അ​നാ​വ​ശ്യ സ​ന്ദ​ർ​ശ​നം ന​ട​ത്തു​ന്നു​ണ്ട്. ഇ​വ​ർ സ്ത്രീ​ക​ളോ​ടെ മാ​ന്യ​മാ​യ​ല്ല പെ​രു​മാ​റു​ന്ന​തും. അ​വ​ർ​ക്കാ​ണ് റി​സോ​ർ​ട്ട് ആ​ക്ര​മ​ണ​ത്തി​ലൂ​ടെ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.
ടൂ​റി​സം മേ​ഖ​ല​യി​ൽ സ​ത്യ​സ​ന്ധ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കു പാ​ർ​ട്ടി എ​തി​ര​ല്ല. കോ​ള​നി പ​രി​സ​ര​ങ്ങ​ളി​ൽ ആ​ദി​വാ​സി​ക​ളു​ടെ സ്വൈ​ര​ജീ​വി​ത​ത്തി​നു ത​ട​സം നി​ൽ​ക്കു​ന്ന മു​ഴു​വ​ൻ റി​സോ​ർ​ട്ടു​കാ​രെ​യും ടൂ​റി​സ്റ്റു​ക​ളെ​യും അ​ടി​ച്ചോ​ടി​ക്കാ​നും ആ​ദി​വാ​സി​ക​ളെ വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു കാ​ഴ്ച​വ​സ്തു​വാ​ക്കു​ന്ന സ​ർ​ക്കാ​ർ-​ടൂ​റി​സം മാ​ഫി​യ കൂ​ട്ടു​കെ​ട്ടി​നെ​തി​രെ സ​മ​രം ചെ​യ്യാ​നും മു​ഴ​വ​ൻ ജ​ന​ങ്ങ​ളും ഐ​ക്യ​പ്പെ​ട​ണ​മെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.