ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ർ​ണാ​ട​ക ജേ​താ​ക്ക​ൾ
Thursday, January 23, 2020 12:18 AM IST
ക​ൽ​പ്പ​റ്റ: ഫി​സി​ക്ക​ലി ച​ല​ഞ്ച്ഡ് ഓ​ൾ സ്പോ​ർ​ട്സ് അ​സോ​സി​യേ​ഷ​ൻ കേ​ര​ള സം​ഘ​ടി​പ്പി​ച്ച ഇ​ന്‍റ​ർ സ്റ്റേ​റ്റ് റെ​ക്ടാം​ഗിം​ൾ 20-ട്വ​ന്‍റി ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ർ​ണാ​ട​ക ജേ​താ​ക്ക​ളാ​യി. കൃ​ഷ്ണ​ഗി​രി സ്റ്റേ​ഡി​യ​ത്തി​ൽ ഫൈ​ന​ലി​ൽ കേ​ര​ള​ത്തെ​യാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്.
ഫൈ​ന​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ മു​ഹ​മ്മ​ദ് യൂ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ടി.​ആ​ർ. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ലിം ക​ട​വ​ൻ, അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എ.​എം. കി​ഷോ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.