പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ൽ മ​ല​പ്പു​റം ജി​ല്ല മു​ന്നേ​റു​ന്നു
Thursday, January 23, 2020 12:18 AM IST
മ​ല​പ്പു​റം: പ​ൾ​സ്പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​ൽ ജി​ല്ല മു​ന്നേ​റു​ന്നു. ജി​ല്ല​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്നു ന​ൽ​കാ​ൻ ആ​രോ​ഗ്യ​വ​കു​പ്പ് ല​ക്ഷ്യ​മി​ട്ട 4,50,415 കു​ട്ടി​ക​ളി​ൽ 4,08,360 കു​ട്ടി​ക​ൾ​ക്ക് തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യ​താ​യും 91 ശ​ത​മാ​നം നേ​ട്ടം ഇ​തു​വ​രെ ജി​ല്ല കൈ​വ​രി​ച്ച​താ​യും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന അ​റി​യി​ച്ചു. പ​ൾ​സ് പോ​ളി​യോ ദി​ന​ത്തി​ൽ ബൂ​ത്തു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചും തു​ട​ർ​ന്ന് മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ടു​ക​ൾ സ​ന്ദ​ർ​ശി​ച്ചു​മാ​ണ് ജി​ല്ല​യി​ൽ തു​ള്ളി​മ​രു​ന്ന് ന​ൽ​കി​യി​രു​ന്ന​ത്.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ഇ​നി​യും എ​ത്തി​പ്പെ​ടാ​നാ​വാ​ത്ത ‌ വീ​ടു​ക​ളി​ൽ ഇ​ന്നു കൂ​ടെ സ​ന്ദ​ർ​ശ​നം ന​ട​ത്തി തു​ള്ളി​മ​രു​ന്ന് ന​ൽ​കു​മെ​ന്നും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ വീ​ടു​ക​ളു​ടെ എ​ണ്ണം കൂ​ടു​ത​ലാ​യ​തി​നാല്‌ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ര​ണ്ട് ദി​വ​സം കൊ​ണ്ട് മു​ഴു​വ​ൻ വീ​ടു​ക​ളും സ​ന്ദ​ർ​ശി​ക്കാ​ൻ ക​ഴി​ഞ്ഞില്ല. അ​തി​നാ​ലാ​ണ് ര​ണ്ട് ദി​വ​സം കൂ​ടി അ​നു​വ​ദി​ച്ച​തെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഇ​തു​വ​രെ​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ സ​ന്ദ​ർ​ശി​ക്കാ​ത്ത വീ​ടു​ക​ളി​ൽ നി​ന്ന് തു​ള്ളി​മ​രു​ന്ന് ന​ൽ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ജ​ന​ങ്ങ​ൾ ആ​രോ​ഗ്യ​വ​കു​പ്പു​മാ​യി ബ​ന്ധ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഇ​ത് പ​രി​പാ​ടി​യോ​ടു​ള്ള താ​ത്പ​ര്യ​വും ജ​ന​പി​ന്തു​ണ​യാ​ണ് സൂ​ചി​പ്പി​ക്കു​ന്ന​തെ​ന്നും ഡി​എം​ഒ കൂ​ട്ടി​ച്ചേ​ർ​ത്തു. ജി​ല്ല​യി​ൽ എ​ല്ലാ​വ​ർ​ഷ​വും പോ​ളി​യോ​തു​ള്ളി മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ​ദി​നം ബൂ​ത്തി​ലെ​ത്തി തു​ള്ളി​മ​രു​ന്നു ന​ൽ​കു​ന്ന​വ​ർ 50 മു​ത​ൽ 55 ശ​ത​മാ​നം മാ​ത്ര​മാ​ണ്.
ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലെ​ത്തി തു​ള്ളി​മ​രു​ന്ന് ന​ൽ​കു​ക​യാ​ണ് ജി​ല്ല​യി​ൽ പ​തി​വ്.​ഇ​ത്ത​വ​ണ​യും 19ന് ​ന​ട​ന്ന ബൂ​ത്ത് ത​ല പ​രി​പാ​ടി​യി​ൽ 2,43,057 കു​ട്ടി​ക​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്നു ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് 20, 21, തീ​യ​തി​ക​ളി​ൽ ന​ട​ന്ന വീ​ട് സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ​യാ​ണ് 1,52,636 കു​ട്ടി​ക​ൾ​ക്ക് കൂ​ടി തു​ള്ളി​മ​രു​ന്നു ന​ൽ​കാ​ൻ സാ​ധി​ച്ച​തെ​ന്നും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റു​ടെ അ​റി​യി​പ്പി​ൽ പ​റ​യു​ന്നു.