സാ​ഫ​ല്യം പ​ദ്ധ​തി:ബോ​ധ​വ​ത്ക​ര​ണ പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, January 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ:​പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ വ​യോ​ജ​ന​ക്ഷേ​മ​പ​ദ്ധ​തി​യാ​യ സാ​ഫ​ല്യം പ​ദ്ധ​തി​ക്കു കീ​ഴി​ൽ വ​യോ​ജ​ന അ​വ​സ്ഥ​യെ​ക്കു​റി​ച്ച് പു​തി​യ ത​ല​മു​റ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ക എ​ന്ന ദൗ​ത്യ​വു​മാ​യി ഐ​എം​എ​യു​മാ​യി സ​ഹ​ക​രി​ച്ചു​ള്ള ​ഒ​പ്പം കൂ​ട്ടു​കാ​രാ​യ് എ​ന്ന പേ​രി​ലു​ള്ള ബ​ഹു​ജ​ന ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ.​ഹ​യ​ർ​സെ​ക്കൻഡറി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു. കു​ടും​ബ​ത്തി​ലും സ​മൂ​ഹ​ത്തി​ലും വ​യോ​ജ​ന​ങ്ങ​ളോ​ടു​ള്ള സ​മീ​പ​ന​ത്തി​ൽ ഗു​ണ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ കൊ​ണ്ടു​വ​രി​ക, വ​യോ​ജ​ന​ങ്ങ​ളു​ടെ ആ​രോ​ഗ്യ​മാ​ന​സി​ക പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​റി​വു ന​ൽ​കു​ക, വ​യോ​ജ​ന​ങ്ങ​ളോ​ട് സ്നേ​ഹ​വും, ആ​ദ​ര​വും കാ​ത്തു​സൂ​ക്ഷി​ച്ച് സൗ​ഹാ​ർ​ദ പ​ര​മാ​യ പെ​രു​മാ​റ്റം മു​തി​ർ​ന്ന​വ​രോ​ട് പു​തി​യ ത​ല​മു​റ​യി​ൽ ഉ​റ​പ്പാ​ക്കു​ക, വ​യോ​ജ​ന ആ​രോ​ഗ്യ പ​രി​ച​ര​ണ​ത്തി​ൽ അ​റി​വ് ന​ൽ​കു​ക, വ​യ​സാ​വു​ന്ന​തി​ന​നു​സ​രി​ച്ച് ഓ​രോ വ്യ​ക്തി​ക്കും വ​രു​ന്ന ശാ​രീ​രി​ക മാ​ന​സി​ക ഘ​ട്ട​ങ്ങ​ളെ​ക്കു​റി​ച്ച് യു​വ​ജ​ന​ങ്ങ​ളി​ൽ മു​ൻ​കൂ​ർ ബോ​ധ​വ​ൽ​ക​ര​ണം ന​ൽ​കു​ക എ​ന്നീ ല​ക്ഷ്യ​ങ്ങ​ളാ​ണ് ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​യി​ലൂ​ടെ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന​യാ​യ ഐ​എം​എ​യാ​ണ് പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ചെ​യ്യു​ന്ന​ത്. ഐ​എം​എയു​ടെ സ​ഹാ​യ​ത്തോ​ടെ ത​യാ​റാ​ക്കി​യി​ട്ടു​ള്ള ഈ ​വി​ഷ​യ​ങ്ങ​ള​ട​ങ്ങു​ന്ന കൈ​പു​സ്ത​കം യു​പി ത​ലം മു​ത​ൽ പ്ല​സ്ടു ത​ലം വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ളി​ൽ പ്ര​ത്യേ​ക പാ​ഠ്യ​പ​ദ്ധ​തി​യാ​യി പ​ഠി​പ്പി​ക്കാ​നാ​ണ് പ​ദ്ധ​തി ല​ക്ഷ്യ​മി​ടു​ന്ന​ത്.
ഇ​തി​നാ​യി റി​ട്ടേ​ഡ് അ​ധ്യാ​പ​ക​രാ​യ 16 പേ​രെ പ്ര​ത്യേ​കം പ​രി​ശീ​ല​നം ന​ൽ​കി റി​സോ​ഴ്സ് പേ​ഴ്സ​ണ്‍​മാ​രാ​യി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. പ​ഠ​ന സ​മ​യ​ത്ത് ഒ​രു പി​രീ​ഡ് ഈ ​ക്ലാ​സു​ക​ൾ റി​സോ​ഴ്പേ​ഴ്സെ​നെ​ത്തി ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ക്ലാ​സെ​ടു​ക്കു​ക​യും വി​ഷ​യ​ത്തി​ൽ പ​രീ​ക്ഷ ന​ട​ത്തി മൂ​ല്യ​നി​ർ​ണ​യം ന​ട​ത്തു​ക​യും ചെ​യ്യും. ന​ഗ​ര​സ​ഭ​യി​ലെ വി​ദ്യാ​ല​യ​ത്തി​ൽ പ​ഠി​ക്കു​ന്ന 6000 ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലാ​ണ് ക്ലാ​സ് ന​ൽ​കു​ക. ഇ​തോ​ടൊ​പ്പം എ​ല്ലാ വീ​ടു​ക​ളി​ലും ഈ ​കൈ​പു​സ്ത​കം വി​ത​ര​ണം ചെ​യ്യും.
ബോ​ധ​വ​ത്​ക​ര​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലിം നി​ർ​വ​ഹി​ച്ചു. സാ​ഫ​ല്യം പ​ദ്ധ​തി ര​ക്ഷാ​ധി​കാ​രി എം.​കെ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. ഐ​എം​എ മു​ൻ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് വി.​യു.​സീ​തി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ.​കൊ​ച്ചു.എ​സ്.​മ​ണി, ഡോ.​സാ​മു​വ​ൽ കോ​ശി, ഡോ.​ജ​യ​കൃ​ഷ്ണ​ൻ, സി.​ഉ​ണ്ണി​ക്കൃ​ഷ്ൻ പി.​വാ​ഹി​ദ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. കെ.​വി.​ഫൗ​സി​യ സ്വാ​ഗ​ത​വും, കെ.​ആ​ന​ന്ദ മൂ​ർ​ത്തി ന​ന്ദി​യും പ​റ​ഞ്ഞു.