സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, January 23, 2020 12:16 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പൗ​ര​ത്വ നി​യ​മഭേ​ദ​ഗ​തി പി​ൻ​വ​ലി​ക്ക​ണ​മെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​നി​ര​പേ​ക്ഷ മൂ​ല്യം നി​ല​നി​ർ​ത്ത​ണ​മെ​ന്നും സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് യൂ​ണി​യ​ൻ അ​ങ്ങാ​ടി​പ്പു​റം യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. സ​മ്മേ​ള​നം സ​ഹ​ക​ര​ണ പെ​ൻ​ഷ​ൻ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി.​ദി​വാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ക്ര​ട്ട​റി കെ.​ഹ​രി​ദാ​സ് പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും ട്ര​ഷ​റ​ർ കെ.​എ.​ആ​ന്‍റ​ണി വാ​ർ​ഷി​ക ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ജെ.​ജേ​ക്ക​ബ് സം​ഘ​ട​നാ റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ജി​ല്ലാ ര​ക്ഷാ​ധി​കാ​രി കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, മ​ങ്ക​ട ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സി.​കെ.​ദാ​മോ​ദ​ര​ൻ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് എ.​പി.​വ​ർ​ഗീ​സ് അ​ധ്യ​ക്ഷ​നാ​യ ച​ട​ങ്ങി​ൽ കെ.​എ.​ആ​ന്‍റ​ണി സ്വാ​ഗ​ത​വും ന​ന്ദി​യും പ​റ​ഞ്ഞു. ഭാ​ര​വാ​ഹി​ക​ളാ​യി പി.​എ.​വ​ർ​ഗീ​സ് (പ്ര​സി​ഡ​ന്‍റ്), കെ.​ഹ​രി​ദാ​സ് (സെ​ക്ര​ട്ട​റി), കെ.​എ.​ആ​ന്‍റ​ണി (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ വീ​ണ്ടും തെ​ര​ഞ്ഞെ​ടു​ത്തു.