നി​ല​ന്പൂ​ർ ടൗ​ണി​ൽ പ​ട്ടാ​പ്പക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം
Thursday, January 23, 2020 12:16 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ൽ പ​ട്ടാ​പ്പ​ക​ൽ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് ഓ​ഫീ​സ് മു​റി​യു​ടെ ചി​ല്ലു​ക​ൾ ത​ക​ർ​ത്ത് അ​ക​ത്തു ക​യ​റി​യ പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഒ​രാ​ൾ​ക്ക് പ​രി​ക്ക്. നി​ല​ന്പൂ​ർ കീ​ർ​ത്തി​പ്പ​ടി​യി​ലെ സി​ഗ്നേ​ച്ച​ർ ബി​ൽ​ഡേ​ഴ്സി​ലാ​ണ് ഉ​ച്ച​ക്ക് ഒ​ന്ന​ര​യോ​ടെ കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ട​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ ഹ​ർ​ഷ​ദ് (27) നാ​ണ് പ​രി​ക്കേ​റ്റ​ത്.
പ​ന്നി​യെ ക​ണ്ട് ഭ​യ​ന്നോ​ടു​ന്ന​തി​നി​ടെ​യാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ട​യു​ട​മ സാ​ദി​ഖ​ലി ഉ​ൾ​പ്പെ​ടെ മൂ​ന്ന് പേ​രാ​യി​രു​ന്നു ക​ട​യി​ലു​ണ്ടാ​യി​രു​ന്ന​ത്. ഇ​വ​ർ പു​റ​ത്തേ​ക്കോ​ടി​യ​തി​നാ​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പെ​ട്ടു. ആ​ളു​ക​ൾ ബ​ഹ​ളം വെ​ച്ച​തോ​ടെ പ​ണി തൊ​ട്ട​ടു​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ലേ​ക്ക് ഓ​ടി.