മ​ല​പ്പു​റ​ത്തു 2,43,057 കു​ട്ടി​ക​ൾ​ക്കു പോ​ളി​യോ തു​ള്ളി​മ​രു​ന്നു ന​ൽ​കി
Monday, January 20, 2020 12:24 AM IST
മ​ല​പ്പു​റം: പോ​ളി​യോ രോ​ഗ നി​ർ​മാ​ർ​ജ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള പ​ൾ​സ് പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണം ജി​ല്ല​യി​ൽ ന​ട​ത്തി. അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള ജി​ല്ല​യി​ലെ 2,43,057 കു​ട്ടി​ക​ൾ​ക്കു പോ​ളി​യോ തു​ള്ളി​മ​രു​ന്ന് ന​ൽ​കി. ജി​ല്ല​യി​ൽ 54 ശ​ത​മാ​നം കു​ട്ടി​ക​ൾ​ക്കു തു​ള്ളി​മ​രു​ന്നു ന​ൽ​കി​യ​താ​യി ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. ജി​ല്ല​യി​ൽ അ​ഞ്ചു വ​യ​സി​നു താ​ഴെ​യു​ള്ള 4,50,415 കു​ട്ടി​ക​ൾ​ക്കാ​ണ് തു​ള്ളി​മ​രു​ന്നു ന​ൽ​കാ​നാ​ണ് ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്.
തു​ള്ളി​മ​രു​ന്ന് ല​ഭി​ക്കാ​ത്ത മു​ഴി​വ​ൻ കു​ട്ടി​ക​ൾ​ക്കും ഇ​ന്നും നാ​ളെ​യു​മാ​യി വോ​ള​ണ്ടി​യ​ർ​മാ​ർ വീ​ടു​ക​ളി​ലെ​ത്തി തു​ള്ളി​മ​രു​ന്ന് ന​ൽ​കു​മെ​ന്നും ജി​ല്ലാ​മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. പോ​ളി​യോ ഇ​മ്മ്യൂ​ണൈ​സേ​ഷ​ൻ പ​രി​പാ​ടി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം മ​ല​പ്പു​റം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ് ന​ഗ​ര​സ​ഭ ചെ​യ​പേ​ഴ്സ​ണ്‍ സി.​എ​ച്ച് ജ​മീ​ല നി​ർ​വ​ഹി​ച്ചു ഡെ​പ്യൂ​ട്ടി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു . ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ. ഷി​ബു​ലാ​ൽ, ജി​ല്ലാ ആ​ർ.​സി.​എ​ച്ച് ഓ​ഫീ​സ​ർ ഡോ. ​രാ​ജേ​ഷ്, റോ​ട്ട​റി അ​സി.​ഗ​വ​ർ​ണ​ർ അ​നി​ൽ പ​ദ്മ​നാ​ഭ, ഡോ.​രാ​ജ​ഗോ​പാ​ൽ, മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ ടി.​എം ഗോ​പാ​ല​ൻ, പി.​രാ​ജു, വി.​പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.
ജി​ല്ല​യി​ൽ പോ​ളി​യോ തു​ള്ളി​മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി വി​പു​ല​മാ​യ സ​ജ്ജീ​ക​ര​ണ​ങ്ങ​ളാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ഒ​രു​ക്കി​യി​രു​ന്ന​ത്. 3,797 ബൂ​ത്തു​ക​ളാ​ണ് സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കു പു​റ​മെ പ​രി​ശീ​ല​നം ല​ഭി​ച്ച 7,594 വോ​ള​ണ്ടി​യ​ർ​മാ​രും ബൂ​ത്തു​ക​ളി​ൽ സേ​വ​നം ന​ൽ​കി. മേ​ൽ നോ​ട്ട​ത്തി​നാ​യി 433 സൂ​പ്പ​ർ​വൈ​സ​ർ​മാ​രു​ടെ സേ​വ​ന​വും ഉ​ണ്ടാ​യി​രു​ന്നു.
ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് പു​റ​മെ അ​ങ്ക​ണ​വാ​ടി​ക​ൾ, സ്കൂ​ളു​ക​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലും തു​ള്ളി​മ​രു​ന്നു വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രു​ന്നു. യാ​ത്ര ചെ​യ്യു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി റെ​യി​ൽ​വെ സ്റ്റേ​ഷ​നു​ക​ൾ, ബ​സ് സ്റ്റാ​ൻ​ഡു​ക​ൾ എ​ന്നി​വി​ങ്ങ​ളി​ലാ​യി 79 ട്രാ​ൻ​സി​റ്റ് ബൂ​ത്തു​ക​ളും, 75 മൊ​ബൈ​ൽ ബൂ​ത്തു​ക​ളും ഒ​രു​ക്കി​യി​രു​ന്നു.