ദാ​റു​ന്ന​ജാ​ത്ത് വാ​ർ​ഷി​കാ​ഘോ​ഷം നാ​ളെ ആ​രം​ഭി​ക്കും
Monday, January 20, 2020 12:22 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ദാ​റു​ന്ന​ജാ​ത്ത് ഇ​സ്ലാ​മി​ക് സെ​ന്‍റ​ർ നാ​ൽ​പ​ത്തി​നാ​ലാ​മ​ത് വാ​ർ​ഷി​കാ​ഘോ​ഷ​വും സ്ഥാ​പ​ന​ത്തി​ന്‍റെ ശി​ല്പി കെ.​ടി.​മാ​നു മു​സ്ലി​യാ​ർ അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും നാ​ളെ ആ​രം​ഭി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സ​മ​സ്ത കേ​ര​ള കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ് സ​യ്യി​ദ് ജി​ഫ്രി മു​ത്തു​കോ​യ ത​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ന്‍റെ ഒൗ​പ​ചാ​രി​ക​മാ​യ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. അ​നു​സ്മ​ര​ണ സ​മ്മേ​ള​നം, പു​സ്ത​ക​പ്ര​കാ​ശ​നം, സെ​മി​നാ​ർ, ആ​ദ​ർ​ശ​സ​മ്മേ​ള​നം, പൂ​ർ​വ​വി​ദ്യാ​ർ​ഥി സം​ഗ​മം, മ​ജ്ലി​സു​ന്നൂ​ർ, സി​യാ​റ​ത്ത്, ച​രി​ത്ര​പ​ഠ​നം, വ​നി​താ സ​മ്മേ​ള​നം, കെ.​ടി.​മാ​നു മു​സ്ലി​യാ​രു​ടെ ര​ച​ന​ക​ളു​ടെ സം​ഗീ​താ​വി​ഷ്കാ​രം, ര​ക്ഷാ​ക​ർ​തൃ​സം​ഗ​മം, ക​വാ​ട​സ​മ​ർ​പ്പ​ണം, സ​മാ​പ​ന പൊ​തു​സ​മ്മേ​ള​നം തു​ട​ങ്ങി​യ വി​വി​ധ പ​രി​പാ​ടി​ക​ൾ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കും. 25നാ​ണ് സ​മാ​പ​നം.
വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ.​അ​ബ്ദു​റ​ഹി​മാ​ൻ, എം.​അ​ല​വി, സ​ലാം ഫൈ​സി ഇ​രി​ങ്ങാ​ട്ടി​രി, എ​ൻ.​കെ.​ഇ​സ്ഹാ​ഖ് ഹാ​ജി, , പി.​ഷൗ​ക്ക​ത്ത​ലി, അ​ബ്ദു​ൽ ക​രീം ബാ​ഖ​വി ഇ​രി​ങ്ങാ​ട്ടി​രി, ടി.​കെ.​ഹം​സ ഹാ​ജി, എം.​ബ​ഷീ​ർ ഹാ​ജി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.