വ്യാ​പാ​രി​യു​ടെ മ​ര​ണം: പ​രാ​തി​യെ​ത്തു​ട​ർ​ന്ന് കേ​സെ​ടു​ത്തു
Sunday, January 19, 2020 10:36 PM IST
കാ​ളി​കാ​വ്: ചോ​ക്കാ​ട് പ​രു​ത്തി​പ​റ്റ​യി​ലെ നീ​ലാ​ന്പ്ര വേ​ലാ​യു​ധ​ൻ (56) നി​ര്യാ​ത​നാ​യി. മ​ന്പാ​ട്ടു​മൂ​ല​യി​ൽ നീ​ലാ​ന്പ്ര റെ​ന്‍റ് ഹൗ​സ് എ​ന്ന സ്ഥാ​പ​നം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ട ബ​ഹി​ഷ്ക​രി​ക്ക​ണ​മെ​ന്ന വാ​ട്സ്ആ​പ് സ​ന്ദേ​ശ​മാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ആ​രോ​പി​ച്ച് ബി​ജെ​പി വ​ണ്ടൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കാ​ളി​കാ​വ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

മ​ത​സ്പ​ർ​ധ ഉ​ണ്ടാ​ക്കു​ന്ന ത​ര​ത്തി​ൽ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ശ​ബ്ദ സ​ന്ദേ​ശ​മ​യ​ച്ചു എ​ന്ന​തി​ന് കാ​ളി​കാ​വ് പോ​ലീ​സ് ഒ​രാ​ളു​ടെ പേ​രി​ൽ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. വാ​സ​ന്തി​യാ​ണ് വേ​ലാ​യു​ധ​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: സു​ജേ​ഷ്, ശാ​ന്ത്വ​ന മ​രു​മ​ക​ൻ: ജി​നേ​ഷ്.