ഏ​ഴു ല​ക്ഷം രൂ​പ​യു​ടെ നിരോധിത പുകയില ഉത്പന്നം പി​ടി​കൂ​ടി; ഒ​രാ​ൾ അ​റ​സ്റ്റി​ൽ
Sunday, January 19, 2020 1:13 AM IST
മ​ഞ്ചേ​രി : വീ​ടി​ന്‍റെ വി​റ​കു​പു​ര​യി​ൽ സൂ​ക്ഷി​ച്ച ഏ​ഴു ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ം മ​ഞ്ചേ​രി പോ​ലീ​സ് പി​ടി​കൂ​ടി. വീ​ട്ടു​ട​മയെ അ​റ​സ്റ്റു ചെയ്തു. മ​ഞ്ചേ​രി വ​ട്ട​പ്പാ​റ കൊ​ണ്ടോ​ട്ടി​പ്പ​റ​ന്പ​ൻ സ​ക്ക​രി​യ്യ​യെ​യാ​ണ് സി​ഐ സി. ​അ​ല​വി അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം 5000 പാ​ക്ക​റ്റ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​വ ുമായി കാ​വ​നൂ​ർ സ്വ​ദേ​ശി​ക​ളാ​യ അ​ണ്ടി​ക്കാ​ട്ടി​ച്ചാ​ലി​ൽ ഷ​മീ​ർ, മ​ല​യി​ൽ മു​ഹ​മ്മ​ദ് ഷാ​ഫി എ​ന്നി​വ​രെ എ​ട​വ​ണ്ണ​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡി​നു ല​ഭി​ച്ച വി​വ​ര​ത്തെ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡും അ​റ​സ്റ്റും. ഇ​വ​രെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നാ​ണ് മ​ഞ്ചേ​രി വ​ട്ട​പ്പാ​റ സ്വ​ദേ​ശി​യാ​യ മൊ​ത്ത​വി​ത​ര​ണ​ക്കാ​ര​നെ​ക്കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ച​ത്. തു​ട​ർ​ന്നു എ​സ്ഐ സു​മേ​ഷ് സു​ധാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​ൻ ശേ​ഖ​രം ക​ണ്ടെ​ത്തി​യ​ത്.

അ​ന്പ​ത് ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ച 58000 പാ​ക്ക​റ്റു​ക​ളാ​ണ് ക​ണ്ടെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യു​ള്ള ചെ​റു​തും വ​ലു​തു​മാ​യ ക​ട​ക​ളി​ലേ​ക്കു പു​ക​യി​ല ഉ​ത്പ്പ​ന്ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്ന സം​ഘം പ്ര​തി​ക്കു കീ​ഴി​ൽ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി പ്ര​വ​ർ​ത്തി​ച്ചു വ​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

ജി​ല്ലാ ആ​ന്‍റി ന​ർ​ക്കോ​ട്ടി​ക്ക് സ്ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ സ​ത്യ​നാ​ഥ​ൻ മ​നാ​ട്ട്, ഉ​ണ്ണി​കൃ​ഷ്ണ​ൻ മാ​രാ​ത്ത്, ശ​ശി കു​ണ്ട​റ​ക്കാ​ട്, പി. ​സ​ഞ്ജീ​വ് എ​ന്നി​വ​ർ​ക്കു പു​റ​മെ എ​എ​സ്ഐ അ​ജി​ത്ത്, ഷ​ഹ​ബി​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.