ബി​ജെ​പി ജ​ന​ജാ​ഗ്ര​താ സ​മ്മേ​ള​നം: എ​ട​ക്ക​ര​യി​ൽ വ്യാ​പാ​രി​ക​ൾ ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Sunday, January 19, 2020 1:13 AM IST
എ​ട​ക്ക​ര: ബി​ജെ​പി​യു​ടെ ജ​ന​ജാ​ഗ്ര​താ സ​മ്മേ​ള​നം, ക​ട​ക​ള​ട​ച്ച് പ്ര​തി​ഷേ​ധി​ച്ച് എ​ട​ക്ക​ര​യി​ലെ വ്യാ​പാ​ര സ​മൂ​ഹം. പൗ​ര​ത്വ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ക്കാന്‌ രാ​ജ്യ​ത്താ​ക​മാ​നം ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന ജ​ന​ജാ​ഗ്ര​താ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് എ​ട​ക്ക​ര​യി​ലും സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്.

വൈ​കി​ട്ട് അ​ഞ്ചിനാണ് ബി​ജെ​പി​യു​ടെ ജ​ന​ജാ​ഗ്ര​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചി​രു​ന്ന​ത്. ടൗ​ണി​ലെ മു​ഴു​വ​ൻ വ്യാ​പാ​രി​ക​ളും വൈ​കി​ട്ട് അ​ഞ്ചി​നു മു​ന്പു ത​ന്നെ ക​ട​ക​ൾ അ​ട​ച്ചു. വ്യാ​പാ​രി​ക​ൾ​ക്കു ഐ​ക്യ​ദാ​ർ​ഢ്യ​വു​മാ​യി ടാ​ക്സി തൊ​ഴി​ലാ​ളി​ക​ളും പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​തോ​ടെ ടൗ​ണി​ൽ ഹ​ർ​ത്താ​ലി​ന്‍റെ പ്ര​തീ​തി​യാ​യി. ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തിയുമായി ബ​ന്ധ​പ്പെ​ട്ട് മേ​ഖ​ല​യി​ൽ വി​വി​ധ സം​ഘ​ട​ന​ക​ളും രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളും ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​റാ​ലി​ക​ളും പൊ​തു​യോ​ഗ​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പൗ​ര​ത്വ ഭേ​ദ​ഗ​തി ന​ട​പ്പാ​ക്കേ​ണ്ട ആ​വ​ശ്യ​ക​ത വി​ശ​ദീ​ക​രി​ക്കാന്‌ ബി​ജെ​പി എ​ട​ക്ക​ര​യി​ൽ ജ​ന​ജാ​ഗ്ര​താ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ച​ത്. സം​സ്ഥാ​ന നേ​താ​വ് എം.​ടി ര​മേ​ശ് ആ​ണ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യ​ത​ത്. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് എ​ട​ക്ക​ര​യി​ൽ വ​ൻ പോ​ലീ​സ് സ​ന്നാ​ഹം ഒ​രു​ക്കി​യി​രു​ന്നു. അ​ട​ച്ചി​ട്ട വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ ഇ​ന്ന​ലെ തു​റ​ന്ന​ില്ല.