റി​സോ​ർ​ട്ടു​ക​ളു​ടെ മ​റ​വി​ൽ ല​ഹ​രി ഉ​ത്പ​ന്ന ക​ച്ച​വ​ട​മെ​ന്ന് പ​രാ​തി
Sunday, January 19, 2020 1:13 AM IST
നി​ല​ന്പൂ​ർ: ക​ക്കാ​ടം​പൊ​യി​ലി​ൽ റി​സോ​ർ​ട്ടു​ക​ളു​ടെ മ​റ​വി​ൽ ല​ഹ​രി ഉ​ത്പ​ന്ന​ങ്ങ​ൾ അ​ട​ക്കം എ​ത്തു​ന്ന​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ത്തി​ന്‍റെ പ​രാ​തി. ഇ​തു സം​ബ​ന്ധി​ച്ചു ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ഒ​ന്നാം വാ​ർ​ഡം​ഗ​മാ​ണ് നി​ല​ന്പൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.
ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ട വാ​ളം​തോ​ട്ടി​ൽ റി​സോ​ർ​ട്ടു​ക​ൾ വ്യാ​പ​ക​മാ​യ​തോ​ടെ പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ സ​മാ​ധാ​ന​പ​ര​മാ​യ ജീ​വി​തം ന​ഷ്ട​മാ​യി​രി​ക്കു​ക​യാ​ണെ​ന്നും ചൂ​താ​ട്ട​വും ല​ഹ​രി വ​സ്തു​ക്ക​ളു​ടെ വി​ൽ​പ്പ​ന​യും മ​റ്റും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്ന​താ​യി വാ​ർ​ഡ് അം​ഗം അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ പ​റ​ഞ്ഞു. നി​ല​ന്പൂ​ർ സി​ഐ, എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​ന്നി​വ​ർ​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ല. രാ​ത്രി​യു​ടെ മ​റ​വി​ലാ​ണ് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു വാ​ഹ​ന​ങ്ങ​ളി​ൽ ല​ഹ​രി വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടെ എ​ത്തു​ന്ന​ത്. ഇ​വി​ടു​ത്തെ റി​സോ​ർ​ട്ടു​ക​ൾ മ​തി​യാ​യ രേ​ഖ​ക​ളോ​ടു കൂ​ടി​യാ​ണോ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നു അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും വാ​ളം​തോ​ട്ടി​ൽ പോ​ലീ​സ് ഒൗ​ട്ട് പോ​സ്റ്റ് സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​നീ​ഷ് അ​ഗ​സ്റ്റ്യ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.