പീ​ഡ​ന​ക്കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ
Sunday, January 19, 2020 1:11 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. അ​രി​പ്ര സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് അ​സ്ലം (22) ആ​ണ് മ​ങ്ക​ട പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. പെ​ണ്‍​കു​ട്ടി​യെ വി​വാ​ഹ​വാ​ഗ്ദാ​നം നൽകി പീ​ഡി​പ്പിച്ചെന്നാണ് പ​രാ​തി.

പെ​ണ്‍​കു​ട്ടി​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ഇ​യാ​ൾ വി​ൽ​ക്കു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്നു ഒ​ളി​വി​ൽ പോ​യ യു​വാ​വ് സ്വ​ന്തം മൊ​ബൈ​ൽ ഫോ​ണ്‍ ഉ​പേ​ക്ഷി​ച്ച് അ​ന്വേ​ഷ​ണം വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ലെ​ത്തി ഒ​രു ടാ​ക്സി ഡ്രൈ​വ​റു​ടെ ഫോ​ണി​ൽ നി​ന്ന് നാ​ട്ടി​ലെ സു​ഹൃ​ത്തി​നെ വി​ളി​ച്ച​താ​ണ് പോ​ലീ​സി​നു അ​ന്വേ​ഷ​ണ​ത്തി​ൽ തു​ന്പാ​യ​ത്. മ​ങ്ക​ട എ​സ്ഐ അ​ബ്ദു​ൾ അ​സീ​സ്, എ​എ​സ്ഐ ബൈ​ജു കാ​ല​യി​ൽ, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ബൈ​ജു കു​ര്യാ​ക്കോ​സ്, ജ​യ​മ​ണി, ബി​ന്ദു, ഹോം​ഗാ​ർ​ഡ് ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.