കോ​ണ്‍​ഗ്ര​സ് ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പിനുള്ള ഒരു​ക്കം തു​ട​ങ്ങി
Sunday, January 19, 2020 1:11 AM IST
നി​ല​ന്പൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള മു​ന്നൊ​രു​ക്കം തു​ട​ങ്ങി കോ​ണ്‍​ഗ്ര​സ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ പ​രി​ശീ​ല​ന ക്യാ​ന്പ് ന​ട​ത്തി. ചാ​ലി​യാ​ർ മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ്ണു​പ്പാ​ടം മ​ഹാ​ഗ​ണി ഹ​ട്ടി​ൽ ന​ട​ന്ന പ​രീ​ശീ​ല​ന ക്യാ​ന്പ് കെ​പി​സി​സി അം​ഗം ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്ന​ല്ല ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടാ​ൻ പോ​കു​ന്ന​ത്. ഈ ​യ​ഥാ​ർ​ഥ്യം ഉ​ൾ​കൊ​ണ്ടാ​ക​ണം മു​ന്നോ​ട്ടു പോ​കാ​ൻ. അ​തി​നാ​ലാ​ണ് മു​ന്നൊ​രു​ക്ക ക്യാ​ന്പു​ക​ൾ കോ​ണ്‍​ഗ്ര​സ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ നാ​ല​ക​ത്ത് ഹൈ​ദ​ര​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. നി​ല​ന്പൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​പി​നാ​ഥ്, മു​നി​സി​പ്പ​ൽ കി​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് പാ​ലോ​ളി മെ​ഹ​ബൂ​ബ്, ബെ​ന്നി കൈ​തോ​ലി​ൽ, തോ​ണി​യി​ൽ സു​രേ​ഷ്, ഐ.​കെ. യൂ​ന​സ് സ​ലീം, എം.​കെ. ഹാ​രീ​സ് ബാ​ബു, കാ​ട്ടു​മു​ണ്ട മു​ഹ​മ്മ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബാ​ബു മോ​ഹ​ന​കു​റു​പ്പ് ക്ലാ​സെ​ടു​ത്തു.