വെ​ണ്ടേ​ക്കും​പൊ​ട്ടി- മ​ണ്ണി​ച്ചീ​നി നി​വാ​സി​ക​ളു​ടെ യാ​ത്രാ ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു
Sunday, January 19, 2020 1:11 AM IST
എ​ട​ക്ക​ര: മ​രു​ത വെ​ണ്ടേ​ക്കും​പൊ​ട്ടി, മ​ണ്ണി​ച്ചീ​നി നി​വാ​സി​ക​ളു​ടെ ഗ​താ​ഗ​ത​ദു​രി​ത​ത്തി​നു പ​രി​ഹാ​ര​മാ​കു​ന്നു. ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് പു​ഴ​ങ്ക​ല്ലും ച​ളി​യും നി​റ​ഞ്ഞു ഗ​താ​ഗ​ത യോ​ഗ്യ​മ​ല്ലാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ​യും ന​ബാ​ർ​ഡി​ന്‍റെ​യും ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണ് ന​വീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. പ്ര​വൃ​ത്തി​ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. ഡ്രെയ്​നേ​ജ് ഉ​ൾ​പ്പെ​ടെ എ​ട്ട് മീ​റ്റ​ർ വീ​തി​യി​ൽ ഒ​ന്ന​ര കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കു​ന്ന​ത്. ക​ലു​ങ്ക്, ഡ്രയ്​നേ​ജ്, ക​രി​ങ്ക​ൽ​ഭി​ത്തി എ​ന്നി​വ​യു​ടെ നി​ർ​മാ​ണം ഏ​റെ​ക്കു​റെ പൂ​ർ​ത്തി​യാ​യി.
ഒ​രു കോ​ടി രൂ​പ​യു​ടേ​താ​ണ് പ​ദ്ധ​തി. ന​ബാ​ർ​ഡ് 80 ല​ക്ഷ​വും പ​ഞ്ചാ​യ​ത്ത് ഇ​രു​പ​ത് ല​ക്ഷം രൂ​പ​യു​മാ​ണ് നി​ർ​മാ​ണ​ത്തി​നാ​യി വ​ക​യി​രു​ത്തി​യ​ത്. മാ​ർ​ച്ചി​നു​ള്ളി​ൽ പ​ണി പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ വെ​ണ്ടേ​ക്കും​പൊ​ട്ടി മ​ണ്ണി​ച്ചീ​നി പ്ര​ദേ​ശ​വാ​സി​ക​ളു​ടെ യാ​ത്ര പ്ര​ശ്ന​ത്തി​നു പ​രി​ഹാ​ര​മാ​കും. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​യ മേ​ഖ​ല​യി​ൽ പ​ട്ടി​ക​ജാ​തി-​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളാ​ണ് അ​ധി​വ​സി​ക്കു​ന്ന​ത്.