പു​ൽ​വെ​ട്ട അ​ങ്ക​ണ​വാ​ടി നി​ർ​മാ​ണം തു​ട​ങ്ങി
Saturday, January 18, 2020 12:58 AM IST
ക​രു​വാ​ര​ക്കു​ണ്ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ​തി​നാ​ലാം വാ​ർ​ഡ് സെ​ന്‍റ​ർ എ​ട്ടാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യു​ടെ പു​ന​ർ​നി​ർ​മാ​ണം തു​ട​ങ്ങി. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി നി​ർ​മാ​ണ പ്ര​വ​ർ​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി എ​ട്ടു ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് സെ​ൻ​റ​ർ ന​ന്പ​ർ എ​ട്ടു പു​ൽ​വെ​ട്ട അ​ങ്ക​ണ​വാ​ടി പു​ന​ർ​നി​ർ​മി​ക്കു​ന്ന​ത്. ശോ​ച്യാ​വ​സ്ഥ​യി​ലാ​യി​രു​ന്ന പ​ഴ​യ കെ​ട്ടി​ടം അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ത്തി​യ​തു​മൂ​ലം പൊ​ളി​ച്ചു നീ​ക്കി​യാ​ണ് പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ പ്ര​വ​ർ​ത്തി​യാ​രം​ഭി​ച്ച​ത്.
ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം ബി.​നി​ഷാ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​ഷെ​ബീ​റ​ലി, പ​ഞ്ചാ​യ​ത്തം​ഗം വി.​ആ​ബി​ദ​ലി, എ​ൻ.​ഉ​ണ്ണീ​ൻ​കു​ട്ടി, ടി.​പ്ര​ഭാ​വ​തി, ഇ.​ജ​ലീ​ൽ, എ.​ആ​യി​ഷ തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.