കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടാ​ൻ ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ​ടി​ക​ളാ​രം​ഭി​ച്ചു
Saturday, January 18, 2020 12:56 AM IST
നി​ല​ന്പൂ​ർ: വ​ര​ൾ​ച്ച​യെ തു​ട​ർ​ന്നു​ള്ള കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടാ​ൻ മു​ൻ​ക​രു​ത​ലു​മാ​യി ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത്. ഇ​തി​ന്‍റെ മു​ന്നോ​ടി​യാ​യി കു​റു​വ​ൻ പു​ഴ​യു​ടെ പെ​രു​വ​ന്പാ​ടം ക​ട​വി​ൽ വി​സി​ബി കം ​ബ്രി​ഡ്ജി​ന് ചീ​ർ​പ്പ് ഇ​ട്ട​താ​യി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ പ​റ​ഞ്ഞു.
അ​ക​ന്പാ​ടം വ​ലി​യ​തോ​ട് ഉ​ൾ​പ്പെ​ടെ ചീ​ർ​പ്പി​ട്ട് ജ​ല ല​ഭ്യ​ത ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ജ​ല​സ്രോ​ത​സു​ക​ൾ വീ​ണ്ടെ​ടു​ക്കു​ന്ന​തെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. അ​ടു​ത്ത മാ​സം ആ​ദ്യ​വാ​ര​ത്തോ​ടെ കാ​ഞ്ഞി​ര​പ്പു​ഴ, കു​റു​വ​ൻ​പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ത​ട​യ​ണ​ക​ൾ നി​ർ​മി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷം സ്വീ​ക​രി​ച്ച മു​ൻ​ക​രു​ത​ൽ ഗു​ണം ചെ​യ്തി​രു​ന്നു. ക​ടു​ത്ത വ​ര​ൾ​ച്ച ഉ​ണ്ടാ​യാ​ൽ പോ​ലും കു​ടി​വെ​ള്ള ക്ഷാ​മം ഉ​ണ്ടാ​കി​ല്ലെ​ന്ന് ഉ​റ​പ്പ് വ​രു​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.