ക​ണ്ണം​കു​ണ്ടി​ലെ വീ​ടുനി​ർ​മാ​ണം പു​ന​രാ​രം​ഭി​ക്കാ​ൻ തീ​രു​മാ​നം
Saturday, January 18, 2020 12:56 AM IST
നി​ല​ന്പൂ​ർ: ക​ണ്ണം​കു​ണ്ട് ട്രൈ​ബ​ൽ വി​ല്ലേ​ജി​ലെ വീ​ടു നി​ർ​മാ​ണം പു​ന​രാം​ഭി​ക്കാ​ൻ ക​ള​ക്ട​ർ ജാ​ഫ​ർ മാ​ലി​ക്കി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഏ​റ​നാ​ട് എം​എ​ൽ​എ പി.​കെ.​ബ​ഷീ​ർ, ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ വീ​ടു​ക​ൾ ല​ഭി​ച്ച കു​ടും​ബ​ങ്ങ​ൾ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന 10 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​നം. നി​ല​വി​ൽ തൊ​ഴി​ലാ​ളി ക്ഷാ​മം പ​റ​ഞ്ഞ് വീ​ടു​ക​ളു​ടെ നി​ർ​മാ​ണം നി​ർ​മി​തി​കേ​ന്ദ്രം ഉ​പ​ക​രാ​റു​കാ​ര​ന് ന​ൽ​കി​യി​രു​ന്നു.
എ​ന്നാ​ൽ നി​ർ​മി​തി നേ​രി​ട്ട് പ്ര​വ​ർ​ത്തി ന​ട​ത്ത​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. വി​ദ​ഗ്ധ​രാ​യ തൊ​ഴി​ലാ​ളി​ക​ളെ ന​ൽ​കാ​മെ​ന്ന് പി.​കെ. ബ​ഷീ​ർ എം​എ​ൽ​എ​യും ഉ​റ​പ്പ് ന​ൽ​കി. ക​ള​ക്ട​ർ ഇ​ത് അം​ഗീ​ക​രി​ച്ചു. ആ​ദി​വാ​സി​ക​ളു​ടെ ആ​വ​ശ്യ​പ്ര​കാ​രം ഓ​ടി​ട്ട വീ​ടു​ക​ൾ മാ​റ്റി ബാ​ക്കി 24 വീ​ടു​ക​ൾ കോ​ണ്‍​ക്രീ​റ്റ് വീ​ടു​ക​ളാ​യി​രി​ക്കും.
മ​ഴ​ക്കാ​ല​ത്തി​ന് മു​ൻ​പ് വി​ല്ലേ​ജി​ലെ 34 വീ​ടു​ക​ളു​ടെ​യും പ്ര​വൃ​ത്തി പൂ​ർ​ത്തീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത മൂ​ലം ര​ണ്ടു മാ​സ​ത്തി​ലേ​റെ​യാ​യി ട്രൈ​ബ​ൽ വി​ല്ലേ​ജി​ൽ വീ​ടു​ക​ളു​ടെ നി​ർ​മാ​ണം ത​ട​ഞ്ഞി​ട്ടി​രി​ക്കു​ക​യാ​ണ്. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​രു​ണ്‍​കു​മാ​ർ, ചാ​ലി​യാ​ർ ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തം​ഗം തോ​ണി​ക്ക​ട​വ​ൻ ഷൗ​ക്ക​ത്ത്, ഐ​ടി​ഡി​പി ജി​ല്ലാ പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ ശ്രീ​കു​മാ​ർ, കോ​ള​നി പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.