ദേ​ശ​ര​ക്ഷാ യാ​ത്ര ന​ട​ത്തി
Friday, January 17, 2020 12:32 AM IST
കാ​ളി​കാ​വ്: കാ​ളി​കാ​വ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ്് ക​മ്മി​റ്റി ദേ​ശര​ക്ഷാ​യാ​ത്ര സം​ഘ​ടി​പ്പി​ച്ചു. പു​റ്റ​മ​ണ്ണ​യി​ൽ നി​ന്നാ​രം​ഭി​ച്ച യാ​ത്ര ടൗ​ണ്‍ ചു​റ്റി കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ൽ സ​മാ​പി​ച്ചു. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​സി കു​ഞ്ഞി​മു​ഹ​മ്മ​ദ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് പി.​വി അ​പ്പു​ണ്ണി നാ​യ​ർ ജാ​ഥ​ക്ക് നേ​തൃ​ത്വം ന​ൽ​കി.​ജ​വ​ഹ​ർ ബാ​ല​വേ​ദി കൂ​ട്ടു​കാ​ർ ജാ​ഥ​യെ ന​യി​ച്ചു.
കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ൽ ചേ​ർ​ന്ന വി​ശ​ദീ​ക​ര​ണ യോ​ഗം കോ​ഴി​ക്കോ​ട് ഡി​സി​സി സെ​ക്ര​ട്ട​റി നി​ജീ​ഷ് അ​ര​വി​ന്ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഐ.​മു​ജീ​ബ് റ​ഹ്മാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി സെ​ക്ര​ട്ട​റി അ​സീ​സ് ചീ​രാ​ന്തൊ​ടി, ആ​ലി​പ്പ​റ്റ ജ​മീ​ല, എ.​കെ മു​ഹ​മ്മ​ലി, മ​ധു ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ൽ
പ്ര​വേ​ശി​ക്കു​ന്ന​വ​ര്‌ക്കെതിരേ ന​ട​പ​ടി സ്വീ​ക​രി​ക്കും

ഗൂ​ഡ​ല്ലൂ​ർ: അ​ന​ധി​കൃ​ത​മാ​യി വ​ന​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന സ​ഞ്ചാ​രി​ക​ളു​ടെ മേ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് വ​നം​വ​കു​പ്പ് അ​റി​യി​ച്ചു.
വ​ന​ഭൂ​മി​യി​ലേ​ക്കു​ള്ള അ​ന​ധി​കൃ​ത ക​ട​ന്നു​ക​യ​റ്റം ഒ​രു വ​ർ​ഷ​ത്തി​ൽ കു​റ​യാ​ത്ത​തും അ​ഞ്ച് വ​ർ​ഷം വ​രെ ത​ട​വ് ശി​ക്ഷ​യും പി​ഴ​യും ല​ഭി​ക്കാ​വു​ന്ന കു​റ്റ​വു​മാ​ണ്. വ​ന​ത്തി​ൽ നി​ന്നു​ള്ള ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തും വ​ന്യ​ജീ​വി​ക​ളു​ടെ ഫോ​ട്ടോ പ​ക​ർ​ത്തു​ന്ന​തും ഒ​ഴി​വാ​ക്ക​ണം.