സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി
Friday, January 17, 2020 12:25 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​ലും പ​രി​സ​ര​ങ്ങ​ളി​ലും വി​വി​ധ വ​കു​പ്പു​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ, താ​ലൂ​ക്ക് ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ, ഭ​ക്ഷ്യ സു​ര​ക്ഷാ ഓ​ഫീ​സ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​യു​ക്ത പ​രി​ശോ​ധ​നാ സ്ക്വാ​ഡാ​ണ് നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
ഹോ​ട്ട​ലു​ക​ൾ, റ​സ്റ്റോ​റ​ന്‍റു​ക​ൾ, പൊ​തു​വി​പ​ണി, പെ​ട്രോ​ൾ ബ​ങ്ക് എ​ന്നി​വി​ട​ങ്ങ​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി കേ​സു​ക​ൾ എ​ടു​ത്തു. റ​സ്റ്റോ​റ​ന്‍റു​ക​ളി​ലെ പ​ഴ​ക്കം ചെ​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത് ന​ശി​പ്പി​ച്ചു.
അ​ള​വു​തൂ​ക്ക, ഗു​ണ​നി​ല​വാ​ര​ങ്ങ​ളു​ടെ കൃ​ത്യ​ത ഉ​റ​പ്പു വ​രു​ത്തു​ക, ലൈ​സ​ൻ​സു​ക​ൾ എ​ടു​പ്പി​ക്കു​ക, മാ​യം ക​ല​ർ​ന്ന​വ ന​ശി​പ്പി​യ്ക്കു​ക എ​ന്നീ കാ​ര്യ​ങ്ങ​ളെ മു​ൻ​നി​ർ​ത്തി നി​ല​ന്പൂ​ർ, ചു​ങ്ക​ത്ത​റ, എ​ട​ക്ക​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ 15 ക​ട​ക​ളി​ൽ ആ​ണ് സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.
കു​റ്റ​ക്കാ​ർ​ക്ക് നോ​ട്ടീ​സ് ന​ൽ​കി. താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ വാ​ച​സ്പ​തി, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മ​നോ​ഹ​ര​ൻ ത​ന്പി, ലീ​ഗ​ൽ മെ​ട്രോ​ള​ജി ഇ​ൻ​സ്പെ​ക്ട​ർ സി​റാ​ജു​ദീ​ൻ, ഭ​ക്ഷ്യ സു​ര​ക്ഷാ ഇ​ൻ​സ്പെ​ക്ട​ർ ജ​സീ​ല എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. വ​രും നാ​ളു​ക​ളി​ലും സ്ക്വാ​ഡ് പ​രി​ശോ​ധ​ന തു​ട​രും.