വ​നി​ത​ക​ൾ​ക്ക് ആ​ട് വി​ത​ര​ണം
Friday, January 17, 2020 12:25 AM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി വ​നി​താ ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ടു​വി​ത​ര​ണം പ​ദ്ധ​തി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് രേ​ണു​ക ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ഏ​ലി​യാ​മ്മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ.​കെ അ​ബൂ​താ​ഹി​ർ, ഹാ​ജ​റു​മ്മ,
ആ​ന്‍റ​ണി ഇ​ട​നാ​ട് എ​ന്നി​വ​ർ പ്രസംഗിച്ചു. വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. സ​വി​ത സ്വാ​ഗ​ത​വും.​വാ​ർ​ഡ് മെം​ബ​ർ പി. സു​ബൈ​ദ ന​ന്ദി​യും പ​റ​ഞ്ഞു.

മ​ക​ര​ജ്യോ​തി ആ​ഘോ​ഷം ന​ട​ത്തി

പാ​ണ്ടി​ക്കാ​ട്: ക​ക്കു​ളം വേ​ങ്ങേ​ശ​രി ദു​ർ​ഗാ വി​ഷ്ണു ക്ഷേ​ത്ര​ത്തി​ൽ മ​ക​ര​ജ്യോ​തി ആ​ഘോ​ഷ​വും സ​ഹ​സ്ര​ദീ​പ സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. ശ​ര​ണം വി​ളി​യു​മാ​യാ​ണ് ക്ഷേ​ത്ര​ത്തി​ൽ ച​ട​ങ്ങു​ക​ൾ ന​ട​ന്ന​ത്. ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​ശി​വ​ശ​ങ്ക​ര​ൻ ത​ന്പാ​ൻ, അ​നി​യ​ൻ മ​ണ്ണാ​നി​ക്കാ​ട്, സി.​പി.​അ​യ്യ​പ്പ​ൻ, ഭാ​സ്കര​ൻ വ​ള​രാ​ട്, ടി.​കെ.​രാ​മ​ച​ന്ദ്ര​ൻ, എം.​ഡി.​രാ​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.