കം​പ്യൂ​ട്ട​ർ സെ​ന്‍റ​ർ സ​ജ്ജ​മാ​യി
Friday, January 17, 2020 12:24 AM IST
അ​ങ്ങാ​ടി​പ്പു​റം:​ രാ​ജീ​വ് ഗാ​ന്ധി തു​ട​ക്ക​മി​ട്ട ആ​ധു​നി​ക ശാ​സ്ത്ര സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സം വ​ർ​ത്ത​മാ​ന​കാ​ല​ത്ത് രാ​ജ്യ​ത്തെ മു​ൻ​നി​ര​യി​ലെ​ത്തി​ച്ചു​വെ​ന്നു കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ. ക​രീം അ​ഭി​പ്രാ​യ​പ്പെ​ട്ടു. അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി ആ​രം​ഭി​ച്ച കം​പ്യൂ​ട്ട​ർ സെ​ന്‍റ​റും ഐ​ടി സെ​ല്ലും കോ​ണ്‍​ഗ്ര​സ് ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കം​പ്യൂ​ട്ട​ർ ലാ​ബ് കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യു​ടെ ദൈ​നം​ദി​ന കാ​ര്യ​ങ്ങ​ൾ​ക്കു ഉ​പ​യോ​ഗി​ക്കു​ക​യും , പൊ​തു​ജ​ന​ത്തി​നു ഉ​പ​ക​രി​ക്ക​ത്ത​ക്ക രീ​തി​യി​ൽ വി​നി​യോ​ഗി​ക്കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ് ല​ക്ഷ്യം.
ജി​ല്ല​യി​ൽ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു കം​പ്യൂ​ട്ട​ർ ലാ​ബും ഐ​ടി സെ​ല്ലും ആ​രം​ഭി​ക്കു​ന്ന​തെ​ന്നു ആ​ധ്യ​ക്ഷ​ത വ​ഹി​ച്ച ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ്് കെ.​എ​സ്.​അ​നീ​ഷ് പ​റ​ഞ്ഞു. ഐ​ടി സെ​ല്ലി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം പി. ​രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. മൊ​യ്തു, ടി. ​മു​ര​ളി, എം.​കെ. ചോ​യി​ക്കു​ട്ടി, മാ​നു​പ്പ മൂ​ർ​ക്ക​നാ​ട്, പി. ​ഷ​ഹ​ർ​ബാ​ൻ, കെ.​ടി.​ഗീ​ത, പി.​ആ​ർ. ശ​ശി മേ​നോ​ൻ, പി.​മു​ര​ളീ​ധ​ര​ൻ, ഫെ​ബി​ല ബേ​ബി, ഒ​ടു​വി​ൽ അ​ഷ​റ​ഫ്, മു​സ്ത​ഫ പു​ത്ത​ന​ങ്ങാ​ടി, ബേ​ബി വാ​ത്താ​ച്ചി​റ, കെ.​ടി ജ​ബ്ബാ​ർ, പി.​ടി.​ഹ​സൈ​നാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.