മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും
Friday, January 17, 2020 12:24 AM IST
എ​ട​ക്ക​ര: പോ​ലീ​സി​ന്‍റെ ജ​ന​മൈ​ത്രി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ​ട​ക്ക​ര​യി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ചു. എ​ട​ക്ക​ര പാ​ല​ത്തി​ങ്ങ​ലി​ലെ കാ​രാ​ട​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ് ആ​ലീ​സ് അ​ന്പാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ വ​കു​പ്പുമാ​യി സ​ഹ​ക​രി​ച്ചാ​ണ് സം​ഗ​മ​വും മെ​ഡി​ക്ക​ൽ ക്യാ​ന്പും സം​ഘ​ടി​പ്പി​ച്ച​ത്.
ക്യാ​ന്പി​ൽ മു​തി​ർ​ന്ന പൗ​ര​ൻ​മാ​രു​ടെ വി​വ​ര​ശേ​ഖ​ര​ണ​വും ന​ട​ത്തി. അ​ടു​ത്തു​ത​ന്നെ ഇ​വ​ർ​ക്കു​ള്ള തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്യാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ച​ട​ങ്ങി​ൽ എ​ട​ക്ക​ര പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ മ​നോ​ജ് പ​റ​യ​റ്റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​എ​സ്ഐ അ​ബൂ​ബ​ക്ക​ർ, സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സി.​ടി.​കു​ഞ്ഞാ​പ്പ, സെ​ക്ര​ട്ട​റി കെ.​അ​ര​വി​ന്ദാ​ക്ഷ​ൻ, ഡോ.​പ്ര​വീ​ണ അ​നൂ​പ്, ഡോ.​ഹാ​ഫി​സ്, കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ എ​ട​ക്ക​ര യൂ​ണി​റ്റ് അം​ഗം സാ​ജ​ൻ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. നൂ​റി​ൽ​പ​രം പേ​ർ സം​ഗ​മ​ത്തി​ൽ സം​ബ​ന്ധി​ച്ചു.

വൈ​ദ്യു​തി മു​ട​ങ്ങും

എ​ട​ക്ക​ര: സെ​ക്ഷ​ൻ പ​രി​ധി​യി​ലെ കൗ​ക്കാ​ട്, തെ​യ്യ​ത്തും​പാ​ടം, ന​ല്ലം​ത​ണ്ണി ഭാ​ഗ​ങ്ങ​ളി​ൽ ‌ഇ​ന്നു എ​ട്ട​ര മു​ത​ൽ 12 വ​രെ​യും മു​പ്പി​നി, പാ​ലു​ണ്ട, കോ​ട്ടേ​പ്പാ​ടം ഭാ​ഗ​ങ്ങ​ളി​ൽ ഉ​ച്ച​യ്ക്ക് ശേ​ഷ​വും വൈ​ദ്യു​തി മു​ട​ങ്ങും.