വെ​ട്ട​ത്തൂ​രി​ൽ 220 കെവി സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണമെന്ന്
Thursday, January 16, 2020 12:14 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് - ചു​ങ്കം സെ​ക്ഷ​ൻ പ​രി​ധി​യി​ലെ വൈ​ദ്യു​തി മു​ട​ക്ക​ത്തി​നും വോ​ൾ​ട്ടേ​ജ് ക്ഷാ​മ​ത്തി​നും പ​രി​ഹാ​ര​മാ​യി മാ​ട​ക്ക​ത്ത​റ - അ​രീ​ക്കോ​ട് 220 കെവി ലൈ​നി​നു കീ​ഴി​ൽ പു​തി​യ സ​ബ് സ്റ്റേ​ഷ​ൻ യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് കെ​എസ്ഇ​ബി. വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ​ട്ടി​ക്കാ​ട് യൂ​ണി​റ്റ് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.
21000 ലോ ​ടെ​ൻ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളും നാ​ലു ഹൈ​ടെ​ൻ​ഷ​ൻ ഉ​പ​ഭോ​ക്താ​ക്ക​ളു​മു​ള്ള സെ​ക്ഷ​ൻ ഓ​ഫീ​സ് ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മെ​ച്ച​പ്പെ​ട്ട സേ​വ​നം ല​ഭി​ക്കു​ന്ന വി​ധ​ത്തി​ൽ വി​ഭ​ജി​ക്ക​ണ​മെ​ന്നും ഗു​ണ​നി​ല​വാ​ര​മു​ള്ള സാ​ധ​ന സാ​മ​ഗ്രി​ക​ൾ ആ​വ​ശ്യ​നു​സ​ര​ണം ല​ഭ്യ​മാ​ക്ക​ണ​മെ​ന്നും സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. ഡി​വി​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി.​വി.​ഡെ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി.​ജ​യ​രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് റി​പ്പോ​ർ​ട്ട് സെ​ക്ര​ട്ട​റി പി.​കെ പ്ര​ദീ​പും സം​ഘ​ട​ന റി​പ്പോ​ർ​ട്ടും ഡി​വി​ഷ​ൻ സെ​ക്ര​ട്ട​റി എ.​സേ​തു​മാ​ധ​വ​നും അ​വ​ത​രി​പ്പി​ച്ചു. എം.​എ​ൻ.​രാ​മ​ൻ, കെ.​വി​മ​ല​ൻ, സി.​എ.​സ​ലീം, എം. ​ഫി​റോ​സ് ബാ​ബു എ​ന്നി​വ​ർ പ്രസംഗിച്ചു.
പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പി.​ജ​യ​രാ​ജ​ൻ (പ്ര​സി​ഡ​ന്‍റ്), അ​ബ്ദു​സ​ലാം (വൈ​സ്.​പ്ര​സി​ഡ​ന്‍റ്), പി.​കെ.​പ്ര​ദീ​പ് (സെ​ക്ര​ട്ട​റി), ടി. ​അ​ജീ​ഷ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), മു​ഹ​മ്മ​ദ് റ​ഫീ​ഖ് (മാ​ഗ​സി​ൻ ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.