മു​സ്ലിം യൂ​ത്ത്‌ലീഗ് സം​സ്ഥാ​ന ക​മ്മി​റ്റിയുടെ ഡേ ​നൈ​റ്റ് മാ​ർ​ച്ചി​ന് തുടക്കമായി
Monday, December 16, 2019 12:08 AM IST
മ​ല​പ്പു​റം: പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രെ മു​സ്ലിം യൂ​ത്ത്‌ലീഗ് സം​സ്ഥാ​ന ക​മ്മി​റ്റി ന​ട​ത്തു​ന്ന ഡേ ​നൈ​റ്റ് മാ​ർ​ച്ചി​ന് പൂ​ക്കോ​ട്ടൂ​ർ പി​ലാ​ക്ക​ലി​ൽ തു​ട​ക്ക​മാ​യി. പൂ​ക്കോ​ട്ടൂ​ർ ര​ക്ത​സാ​ക്ഷി​ക​ളു​ടെ ക​ബ​റി​ട​ത്തി​ൽ പ്രാ​ർ​ത്ഥ​ന​യ്ക്ക് ശേ​ഷ​മാ​ണ് സ​യ്യി​ദ് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, പി.​കെ ഫി​റോ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ മാ​ർ​ച്ചി​ന് തു​ട​ക്കം കു​റി​ച്ച​ത്.
ഒ​രു വി​ഭാ​ഗ​ത്തെ മാ​റ്റി നി​ര്‌ത്താ​നു​ള്ള ഏ​ത് നീ​ക്ക​ത്തെ​യും ചെ​റു​ത്തു തോ​ൽ​പ്പി​ക്കു​മെ​ന്ന് മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ പ​റ​ഞ്ഞു. മു​സ്ലിം യൂ​ത്ത്‌ലീ​ഗ് വൈ​സ് പ്ര​സി​ഡ​ന്‍റ് ന​ജീ​ബ് കാ​ന്ത​പു​രം അധ്യക്ഷ​ത വ​ഹി​ച്ചു.
പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം.​പി, ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ എം.​പി, ട്ര​ഷ​റ​ർ പി.​വി അ​ബ്ദു​ൾ വ​ഹാ​ബ് എം.​പി, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. പൂ​ക്കോ​ട്ടൂ​രി​ൽ നി​ന്ന് 30 കി​ലോ​മീ​റ്റ​ർ താ​ണ്ടി ഇ​ന്ന​ലെ അ​ർ​ദ്ധ രാ​ത്രി ഫ​റോ​ക്ക് ചു​ങ്ക​ത്ത് മാ​ർ​ച്ച് സ​മാ​പി​ച്ചു.
ഇ​ന്നു​ രാ​വി​ലെ ഒ​ന്പ​തി​ന് ചു​ങ്ക​ത്ത് നി​ന്ന് വീ​ണ്ടും മാ​ർ​ച്ച് പ്ര​യാ​ണം ആ​രം​ഭി​ക്കും. വൈ​കി​ട്ട് ക​ട​പ്പു​റ​ത്ത് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം പാ​ണ​ക്കാ​ട് സ​യ്യി​ദ് സാ​ദി​ഖ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യാ​തി​ഥി​യാ​കും.