ക്ര​മ​ക്കേ​ട്: ക​ടു​ങ്ങ​ല്ലൂ​രി​ലെ ര​ണ്ട് റേ​ഷ​ൻ ക​ട​ക​ൾ സ​സ്പ​ൻ​ഡ് ചെ​യ്തു
Tuesday, December 10, 2019 11:53 PM IST
കൊ​ണ്ടോ​ട്ടി: ന​ട​ത്തി​പ്പി​ൽ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ക​ടു​ങ്ങ​ല്ലൂ​രി​ലെ ര​ണ്ട് റേ​ഷ​ൻ​ക​ട​ക​ൾ അ​ധി​കൃ​ത​ർ സ​സ്പ​ൻ​ഡ് ചെ​യ്തു. ഒ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​റും മ​റ്റൊ​ന്ന് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​റു​മാ​ണ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത.് ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളു​ടെ വി​ത​ര​ണ​ത്തി​ലും ക​ട​ക​ളി​ലെ സ്റ്റോ​ക്കി​ലും വ​ലി​യ​തോ​തി​ൽ വ്യ​ത്യാ​സം വ​ന്ന​താ​ണ് ക​ട​ക​ൾ സ​സ്പെ​ൻ​ഡ് ചെ​യ്യാ​ൻ കാ​ര​ണ​മെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. പ​തി​വ് പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.