ക​വ​ള​പ്പാ​റയിലെ പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്ക് സ്ഥ​ലം ക​ണ്ടെ​ത്തി
Tuesday, December 10, 2019 11:51 PM IST
എ​ട​ക്ക​ര: മു​ത്ത​പ്പ​ൻ​കു​ന്ന് ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​ബാ​ധി​ത​രാ​യ ക​വ​ള​പ്പാ​റ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​ക്കാ​രു​ടെ പു​ന​ര​ധി​വാ​സ​ത്തി​ന് മൂ​ന്നി​ട​ങ്ങ​ളി​ൽ ഭൂ​മി ക​ണ്ടെ​ത്തി​യ​താ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം. പോ​ത്തു​ക​ല്ലി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ക​വ​ള​പ്പാ​റ കോ​ള​നി​ക്കാ​ർ​ക്കാ​യി ന​ട​ത്തി​യ ഉൗ​രു​കൂ​ട്ട​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ജെ.​ഒ.​അ​രു​ണ്‍ ആ​ദി​വാ​സി​ക​ളു​ടെ പു​ന​ര​ധി​വാ​സ​ത്തി​നാ​യി ജി​ല്ലാ ഭ​ര​ണ​കൂ​ടം ഇ​തു​വ​രെ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ൾ വി​ശ​ദീ​ക​രി​ച്ച​ത്.

പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ചെ​ന്പ​ൻ​കൊ​ല്ലി, ആ​ന​ക്ക​ല്ല്, കു​റു​ന്പ​ല​ങ്ങോ​ട് വി​ല്ലേ​ജ് പ​രി​ധി​യി​ലെ കൈ​പ്പി​നി നെ​ല്ലി​പ്പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​ന​ര​ധി​വാ​സ​ത്തി​നു​ള്ള ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ള്ള​ത്. ഇ​തി​ൽ ചെ​ന്പ​ൻ​കൊ​ല്ലി​യി​ൽ ഒ​രേ​ക്ക​ർ പ​തി​മൂ​ന്ന് സെ​ന്‍റ് ഭൂ​മി പ​ട്ടി​ക​വ​ർ​ഗ​വി​ക​സ​ന വ​കു​പ്പി​ന്‍റെ ഫ​ണ്ടു​പ​യോ​ഗി​ച്ച് വാ​ങ്ങു​ക​യും ചെ​യ്തു. നെ​ല്ലി​പ്പൊ​യി​ലി​ൽ വ​നം​വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള എ​ൻ​പ​ത്തി​യൊ​ൻ​പ​ത് ഹെ​ക്ട​ർ ഭൂ​മി​യാ​ണ് പു​ന​ര​ധി​വാ​സ​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

ഈ ​ഭൂ​മി റ​വ​ന്യൂ വ​കു​പ്പി​ന് വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. ആ​ന​ക്ക​ല്ലി​ൽ സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ നാ​ല് ഏ​ക്ക​ർ ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭൂ​മി വി​ല​യ്ക്കെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല. ഇ​തി​ന് പു​റ​മെ പു​ന​ര​ധി​വാ​സ​ത്തി​ന് ഭൂ​മി ക​ണ്ടെ​ത്തു​ന്ന​തി​നാ​യി ഭൂ​മി വി​ൽ​ക്കാ​ൻ താ​ൽ​പ​ര്യ​മു​ള്ള ഉ​ട​മ​ക​ളി​ൽ നി​ന്നും ഈ ​മാ​സം ഇ​രു​പ​ത് വ​രെ റ​വ​ന്യൂ വ​കു​പ്പ് അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യും. കോ​ള​നി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത​നു​സ​രി​ച്ച് ചെ​ന്പ​ൻ​കൊ​ല്ലി​യി​ലും, നെ​ല്ലി​പ്പൊ​യി​ലി​ലും ആ​റ് മാ​സ​ത്തി​നു​ള്ളി​ൽ വീ​ട് നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ അ​റി​യി​ച്ചു. ഈ ​ര​ണ്ട് ഭൂ​മി​ക​ളി​ൽ മേ​ലു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്.

ക​വ​ള​പ്പാ​റ പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ലെ പ​തി​നാ​ല് വീ​ടു​ക​ൾ ഉ​രു​ൾ​പൊ​ട്ട​ലി​ൽ പൂ​ർ​ണ​മാ​യി ത​ക​ർ​ന്ന​ടി​ഞ്ഞി​രു​ന്നു. ഇ​രു​പ​ത്തി​യൊ​ന്ന് വീ​ടു​ക​ൾ ഭീ​ഷ​ണി നേ​രി​ടു​ന്ന​വ​യു​മാ​ണ്. മൊ​ത്തം മു​പ്പ​ത്തി​യ​ഞ്ച് കു​ടും​ബ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഭൂ​മി ക​ണ്ടെ​ത്തി​യി​ട്ടു​ള​ള​ത്. ചെ​ന്പ​ൻ​കൊ​ല്ലി​യി​ലും, നെ​ല്ലി​പ്പൊ​യി​ലി​ലും സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ഭൂ​മി​യി​ൽ വീ​ടു​ക​ൾ വ​ച്ച് താ​മ​സ​മാ​ക്കാ​ൻ എ​ട്ട് കു​ടും​ബ​ങ്ങ​ൾ വീ​തം സ​മ്മ​ത​മ​റി​യി​ച്ചി​ട്ടു​ണ്ട്.

ഇ​ത് സം​ബ​ന്ധി​ച്ച് അ​പേ​ക്ഷ വി​ല്ലേ​ജ് ഓ​ഫീ​സി​ൽ അ​ടു​ത്ത ദി​വ​സ​ങ്ങ​ങ്ങ​ളി​ൽ സ്വീ​ക​രി​ക്കും. ആ​ന​ക്ക​ല്ലി​ൽ നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട ഭൂ​മി​ക്കാ​യി ഇ​രു​പ​ത്തി​മൂ​ന്ന് കു​ടും​ബ​ങ്ങ​ൾ ആ​വ​ശ്യ​മു​ന്ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ഈ ​ഭൂ​മി വി​ല​യ്ക്ക് വാ​ങ്ങു​ന്ന​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രു തീ​രു​മാ​ന​വു​മാ​യി​ട്ടി​ല്ല.

യോ​ഗ​ത്തി​ൽ നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ സി.സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ​പി​ള്ള, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, വി​ല്ലേ​ജ് ഓ​ഫീ​സ​ർ റെ​നി വ​ർ​ഗീ​സ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ സി.​സു​ഭാ​ഷ്, ര​വീ​ന്ദ്ര​ൻ, ട്രൈ​ബ​ൽ എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ അ​ജീ​ഷ് പ്ര​ഭ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.