ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി
Tuesday, December 10, 2019 11:51 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ദേ​ശീ​യ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി അ​ഴി​മ​തി വി​രു​ദ്ധ​മ​നു​ഷ്യാ​വ​കാ​ശ ഫോ​റം, പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി, പൗ​രാ​വ​കാ​ശ സ​മി​തി എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സം​ഘ​ടി​പ്പി​ച്ച മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി.​യു.​അ​ബ്ദു​ൽ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ഴി​മ​തി വി​രു​ദ്ധ​മ​നു​ഷ്യാ​വ​കാ​ശ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ഠ​ത്തി​ൽ ര​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ സ​ബ് ക​ല​ക്ട​ർ കെ.​എ​സ്.​അ​ഞ്ജു മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പെ​രി​ന്ത​ൽ​മ​ണ്ണ താ​ലൂ​ക്ക് ലീ​ഗ​ൽ സ​ർ​വീ​സ​സ് ക​മ്മി​റ്റി പാ​ന​ൽ അ​ഭി​ഭാ​ഷ​ക​ൻ എം.​ടി.​അ​ബ്ദു​ൾ സ​ലാം നി​യ​മ ബോ​ധ​വ​ൽ​ക​ര​ണ ക്ലാ​സ് എ​ടു​ത്തു.​

സാ​ഹി​ത്യ​കാ​ര​ൻ മേ​ലാ​റ്റൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, അ​ഴി​മ​തി വി​രു​ദ്ധ​ഫോ​റം ജി​ല്ലാ ജ​ന.​സെ​ക്ര​ട്ട​റി കെ.​ടി.​അ​ജ​യ് കു​മാ​ർ, ദേ​ശി​യ വി​വ​രാ​വ​കാ​ശ കൂ​ട്ടാ​യ്മ സം​സ്ഥാ​ന കോ​-ഓ​ർ​ഡി​നേ​റ്റ​ർ അ​നി​ൽ തി​രൂ​ർ​ക്കാ​ട്, നാ​ട്ടൊ​രു​മ പൗ​രാ​വ​കാ​ശ സ​മി​തി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ മു​സ്ത​ഫ പ​ള്ളി​ക്കു​ത്ത്, സെ​ക്ര​ട്ട​റി ശി​വ​ദാ​സ​ൻ മേ​ലാ​റ്റൂ​ർ, സെ​യ്ത​ല​വി ചെ​മ്മ​ല, നാ​സ​ർ പ​റ​ന്പാ​ട​ൻ, റി​യാ​സ് ഒ​താ​യി, അ​ബു സാ​ലി ത​ച്ചി​ങ്ങ​നാ​ടം, പാ​ര​ലീ​ഗ​ൽ വോ​ള​ണ്ടി​യ​ർ​മാ​രാ​യ സു​ഭാ​ഷ്, ഷാ​ജ​ഹാ​ൻ, മു​ഹ​മ്മ​ദ് മു​ഫ്തി, അ​ബൂ​ബ​ക്ക​ർ, ഷ​ബീ​ർ, സീ​ന​ത്ത്, കു​മാ​രി, വ​ന​ജ, സു​നി​ത, റു​മൈ​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: ഐ​എ​സ്എ​സ് ബി​എ​ഡ് കോ​ള​ജ് സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​നു​ഷ്യാ​വ​കാ​ശ ദി​നാ​ച​ര​ണം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും മ​നു​ഷ്യാ​വ​കാ​ശ ച​ങ്ങ​ല സൃ​ഷ്ടി​ച്ചു. വി​ദ്യാ​ർ​ത്ഥി പ്ര​തി​നി​ധി ടി​ന്‍റു ബേ​ബി മ​നു​ഷ്യാ​വ​കാ​ശ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. സ്ത്രീ​ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളി​ൽ കൂ​ട്ടാ​യ്മ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. സ്റ്റു​ഡ​ന്‍റ്സ് യു​ണി​യ​ൻ ചെ​യ​ർ​മാ​ൻ എ.​പി.​മു​ഹ​മ്മ​ദ് ന​ബീ​ൽ, സി.​പി.​റ​ഷീ​ദ്, പി.​എ​സ്.​ശോ​ഭി​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.