മാ​ലി​ന്യ​ങ്ങ​ൾ ഈ ​മാ​സം ത​ന്നെ ക​യ​റ്റി അ​യ​ക്കു​മെ​ന്ന്
Tuesday, December 10, 2019 11:51 PM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ മാ​ലി​ന്യ​സം​ഭ​ര​ണ കേ​ന്ദ്ര​ത്തി​ൽ കെ​ട്ടി കി​ട​ക്കു​ന്ന മു​ഴു​വ​ൻ മാ​ലി​ന്യ​ങ്ങ​ളും ഈ ​മാ​സം ത​ന്നെ പൂ​ർ​ണ​മാ​യി ക​യ​റ്റി അ​യ​ക്കാ​ൻ ന​ട​പ​ടി​യാ​യ​താ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ. മാ​ലി​ന്യ​ം ക​യ​റ്റി വി​ടു​ന്ന​തി​നാ​യി പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും അ​ഞ്ചു ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ച​താ​യു​ള്ള ക​ത്ത് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ല​ഭി​ച്ചു. പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും എ​ത്തി​ച്ച അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കോ​ഴി​ക്കോ​ട് ഏ​ജ​ൻ​സി കൊ​ണ്ടു പോ​കു​ന്ന​തി​ന് ലോ​ഡ് ഒ​ന്നി​ന് 30,000 രൂ​പ ന​ൽ​ക​ണം. ഇ​തും മാ​ലി​ന്യം നീ​ക്കം ചെ​യ്യു​ന്ന​തി​ൽ ചെ​റി​യ കാ​ല​താ​മ​സം വ​രു​ത്തി.

പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് യോ​ഗം പ്ലാ​ൻ ഫ​ണ്ടി​ൽ നി​ന്നും ഇ​തി​ന് ആ​വ​ശ്യ​മാ​യ തു​ക അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഐ​ക്യ​ക​ണ്ഠേ​ന എ​ടു​ത്ത തീ​രു​മാ​ന​വും പ്ലാ​ൻ ഫ​ണ്ട് ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. മൂ​ലേ​പ്പാ​ട​ത്തെ സം​ഭ​ര​ണ കേ​ന്ദ്രം അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ട് നി​റ​ഞ്ഞ് കി​ട​ക്കു​ക​യാ​ണ്.