ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു
Tuesday, December 10, 2019 11:49 PM IST
നി​ല​ന്പൂ​ർ: പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ചു. ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ മൂ​ലം വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 6.30തോ​ടെ​യാ​ണ് മേ​ലെ​ച​ന്ത​ക്കു​ന്നി​ലെ പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പ​മു​ള്ള ട്രാ​ൻ​സ്ഫോ​ർ​മ​റി​ന് തീ​പി​ടി​ച്ച​ത്. തീ ​ആ​ളി​പ​ട​ർ​ന്ന​തോ​ടെ പെ​ട്രോ​ൾ പ​ന്പി​ലെ ജീ​വ​ന​ക്കാ​രും നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ചേ​ർ​ന്ന് തീ ​അ​ണ​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല. ഉ​ട​ൻ ഫ​യ​ർ​ഫോ​ഴ്സി​നെ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ഫ​യ​ർ സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം.​അ​ബ്ദു​ൾ ഗ​ഫൂ​ർ, ലീ​ഡിം​ഗ് ഫ​യ​ർ​മാ​ൻ കെ.​കെ.​യൂ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ന​ക്കാ​ർ 20 മി​നി​റ്റോ​ളം ന​ട​ത്തി​യ ശ്ര​മ​ത്തി​ൽ തീ ​പൂ​ർ​ണ​മാ​യി അ​ണ​ച്ചു.

ട്രാ​ൻ​സ്ഫോ​ർ​മ​ർ പൂ​ർ​ണ​മാ​യി ക​ത്തി ന​ശി​ച്ചു. ഷോ​ർ​ട്ട് സ​ർ​ക്യൂ​ട്ടി​നെ തു​ട​ർ​ന്ന് ട്രാ​ൻ​സ്ഫോ​ർ​മ​റി​ലെ ബോ​ക്സി​ലു​ള്ള ഓ​യി​ലി​ന് തീ​പി​ടി​ച്ച​താ​ണ് ട്രാ​ൻ​സ്ഫോ​ർ​മ​ർ ക​ത്താ​ൻ കാ​ര​ണം. വാ​ഹ​ന​ങ്ങ​ളു​ടെ തി​ര​ക്കും സ​മീ​പ​ത്തെ പെ​ട്രോ​ൾ പ​ന്പും ആ​ശ​ങ്ക വ​ർ​ധി​പ്പി​ച്ചു. ഫ​യ​ർ​മാ​ൻ​മാ​രാ​യ എ.​എ​സ്.​പ്ര​ദീ​പ്, കെ.​സ​ഞ്ജു, വി.​ര​മേ​ഷ്, കെ.​ര​മേ​ശ്, ഹോം ​ഗാ​ർ​ഡു​മാ​രാ​യ എ​ൻ.​അ​ര​വി​ന്ദ്, പി.​അ​ല​വി​ക്കു​ട്ടി എ​ന്നി​വ​ർ തീ ​അ​ണ​ക്കാ​ൻ നേ​തൃ​ത്വം ന​ൽ​കി.