ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് എം​എ​ൽ​എ
Tuesday, December 10, 2019 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: മ​ങ്ക​ട​യി​ലെ ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ എം​എ​ൽ​എ അ​റി​യി​ച്ചു. മ​ങ്ക​ട ക​ർ​ക്കി​ട​കം നാ​ടി​പ്പാ​റ​യി​ലെ 3.8 ഏ​ക്ക​ർ ഭൂ​മി​യി​ൽ നി​ന്നും 1.07 ഏ​ക്ക​ർ ഭൂ​മി പു​ഴ​ക്കാ​ട്ടി​രി ഐ​ടി​ഐ​ക്ക് വേ​ണ്ടി കൈ​മാ​റി​യി​ട്ടു​ണ്ട്. ബാ​ക്കി​യു​ള്ള ഭൂ​മി​യി​ൽ നി​ന്നും ഫു​ഡ് ക്രാ​ഫ്റ്റ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ന് സ്ഥ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച് വ​രി​ക​യാ​ണെ​ന്ന് എം​എ​ൽ​എ അ​റി​യി​ച്ചു.

അ​തേ സ​മ​യം ഐ​ടി​ഐ​ക്കു​ള്ള ഭൂ​മി സ​ബ് ഡി​വി​ഷ​ൻ ചെ​യ്ത് സ​ർ​വേ സ്കെ​ച്ചും അ​നു​ബ​ന്ധ രേ​ഖ​ക​ളും ത​യാ​റാ​ക്കി ഐ​ടി​ഐ​ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ പെ​രി​ന്ത​ൽ​മ​ണ്ണ ത​ഹ​സി​ൽ​ദാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.