ക​ള​ക്ടേ​ഴ്സ് അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി​ക്ക് സ്കൂ​ളു​ക​ൾ സ​ജ്ജ​മാ​യി
Tuesday, December 10, 2019 11:49 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സം​സ്ഥാ​ന സ​ർ​ക്കാ​ർ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​ന​ത്തി​നാ​യി ന​ട​പ്പി​ലാ​ക്കു​ന്ന ക​ള​ക്ടേ​ഴ്സ് അ​റ്റ് സ്കൂ​ൾ പ​ദ്ധ​തി​ക്ക് താ​ഴെ​ക്കോ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലും സം​വി​ധാ​ന​മാ​യി. വി​ദ്യാ​ർ​ഥി​ക​ൾ മു​ഖേ​ന വീ​ടു​ക​ളി​ൽ നി​ന്നും ത​രം തി​രി​ച്ച അ​ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു നി​ക്ഷേ​പി​ക്കു​ന്ന​തി​നാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഷി​ക​പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് വി​ദ്യാ​ല​ങ്ങ​ൾ​ക്ക് നാ​ലു വീ​തം ബി​ന്നു​ക​ൾ ന​ൽ​കി​യ​ത്.

ബി​ന്നു​ക​ളി​ൽ നി​ക്ഷേ​പി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹ​രി​ത ഗ്രാ​മം​ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​യ​മി​ച്ചി​ട്ടു​ള്ള ഹ​രി​ത ക​ർ​മ സേ​നാം​ഗ​ങ്ങ​ൾ ശേ​ഖ​രി​ച്ചു കൊ​ണ്ടു​പോ​കും. താ​ഴെ​ക്കോ​ട് ജി​എം​എ​ൽ​പി സ്കൂ​ളി​ൽ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ്ര​സി​ഡ​ന്‍റ് എ.​കെ.​നാ​സ​ർ നി​ർ​വ​ഹി​ച്ചു. വി​ഇ​ഒ സു​ഹ​റ, ഹെ​ഡ്മി​സ്ട്ര​സ് ശ്രീ​ദേ​വി, ശ​ശി, കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.