ദേ​ശീ​യ മാ​ധ്യ​മ സെ​മി​നാ​ർ സ്വാ​ഗ​ത സം​ഘം രൂ​പി​ക​രി​ച്ചു
Tuesday, December 10, 2019 1:08 AM IST
നി​ല​ന്പൂ​ർ: പ്ര​സ് കൗ​ണ്‍​സി​ൽ ഓ​ഫ് ഇ​ന്ത്യ, ഇ​ന്ത്യ​ൻ ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ കോ​ള​ജു​ക​ളി​ലെ ജേ​ർ​ണ​ലി​സം പ​ഠ​ന വി​ഭ​ഗ​ങ്ങ​ളും, കേ​ര​ള ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​നും സം​യു​ക്ത​മാ​യി ഈ ​മാ​സം 21ന് ​നി​ല​ന്പൂ​രി​ൽ സം​ഘ​ട​പ്പി​ക്കു​ന്ന ദേ​ശീ​യ മാ​ധ്യ​മ സെ​മി​നാ​റി​നു​ള്ള സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. പ്ര​സ് കൗ​ണ്‍​സി​ൽ ഇ​ന്ത്യ അം​ഗ​ങ്ങ​ൾ, ഐ.​ജെ.​യു ഭാ​ര​വാ​ഹി​ക​ൾ, ദേ​ശീ​യ ത​ല​ത്തി​ലെ​യും​സം​സ്ഥാ​ന​ത്തെ​യും സീ​നി​യ​റാ​യ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ർ, കേ​ര​ള വ​ർ​ക്കിം​ഗ് ജേ​ർ​ണ​ലി​സ്റ്റ് യൂ​ണി​യ​ൻ ഭാ​ര​വാ​ഹി​ക​ൾ, സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, എം.​പി, എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കും.
നി​ല​ന്പൂ​ർ പീ​വീ​സ് ആ​ർ​ക്കേ​ഡി​ൽ 21ന് ​രാ​വി​ലെ 10 മ​ണി​ക്ക് തു​ട​ങ്ങു​ന്ന പ​രി​പാ​ടി​യി​ൽ നി​ല​ന്പൂ​ർ മേ​ഖ​ല​യി​ൽ പ്ര​ള​യ​ത്തി​ൽ ര​ക്ഷാ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​വ​രെ​യും, ദു​രി​ത ബാ​ധി​ത​ർ​ക്ക് സ​ഹാ​യം ന​ൽ​കി​യ​വ​രെ​യും ആ​ദ​രി​ക്കും.
സ്വാ​ഗ​ത സം​ഘം ഭാ​ര​വാ​ഹി​ക​ളാ​യി സി.​ജ​മാ​ൽ (ചെ​യ​ർ​മാ​ൻ), തോ​മ​സ് കു​ട്ടി ചാ​ലി​യാ​ർ(​ജ​ന.​ക​ണ്‍​വീ​ന​ർ), യു.​ടി.​പ്ര​വീ​ണ്‍(​ട്ര​ഷ​റ​ർ), ഒ.​പി ഇ​സ്മാ​യി​ൽ(​കോ​ഓ​ർ​ഡി​നേ​റ്റ​ർ), കു​ഞ്ഞു​മു​ഹ​മ്മ​ദ്, സു​രേ​ഷ് എ​ട​ക്ക​ര(​വൈ​സ് ചെ​യ​ർ​മാ​ൻ), ടെ​റ​ൻ​സ്, രാ​മ​കൃ​ഷ്ണ​ൻ(​ജോ.​ക​ണ്‍​വീ​ന​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.