വാ​ർ​ഷി​കാഘോഷം സംഘടിപ്പിച്ചു
Tuesday, December 10, 2019 1:08 AM IST
പ​ന​മ​രം: പാ​ഞ്ച​ജ​ന്യം സ​ന്ന​ദ്ധ സേ​വാ​സം​ഘം വാ​ർ​ഷി​കാ​ഘോ​ഷ​വും ഗു​രു​വാ​യൂ​ർ ഏ​കാ​ദ​ശി​യും കൃ​ഷ്ണന്മൂല ശ്രീ​കൃ​ഷ്ണ ക്ഷേ​ത്ര​ത്തി​ൽ ആ​ഘോ​ഷി​ച്ചു. 35 വ​ർ​ഷ​മാ​യി, അ​നാ​ഥ​രും ദ​രി​ദ്ര​രു​മാ​യ നൂ​റ് ക​ണ​ക്കി​ന് കു​ട്ടി​ക​ൾ​ക്ക് ആ​ശ്ര​യ​മാ​യി തോ​ണി​ച്ചാ​ൽ പ​ഴ​ശി ബാ​ല​മ​ന്ദി​ര​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ജീ​വി​തം സ​മ​ർ​പ്പി​ച്ച എ​ൻ. ബാ​ല​ച​ന്ദ്ര​നെ ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ ആ​ദ​രി​ച്ചു. പാ​ഞ്ച​ജ​ന്യം വാ​ർ​ഷി​കാ​ഘോ​ഷം ഡോ.​പി. നാ​രാ​യ​ണ​ൻ നാ​യ​ർ ഉ​ദ്ലാ​ട​നം ചെ​യ്തു. കെ. ​ബാ​ബു​രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്ഷേ​ത്രം പ്ര​സി​ഡ​ന്‍റ് പി.​സി. ച​ന്ദ്ര​ശേ​ഖ​ര​ൻ, പി.​ആ​ർ. സ​ഹ​സ്ര​നാ​മ​ൻ, ഇ.​കെ. ഗോ​പി, ടി. ​ഗോ​പാ​ല​ൻ, എം. ​സ​ര​സ്വ​തി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​യാ​യ കെ.​എം. ശ്രീ​രാ​ഗ് അ​ഷ്ട​പ​ദി ആ​ല​പി​ച്ചു.