കി​ണ​റ്റി​ൽ​വീ​ണ കാ​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി
Tuesday, December 10, 2019 1:07 AM IST
മ​ക്കി​യാ​ട്: കു​ഞ്ഞോം​ഫോ​റ​സ്റ്റ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ര​വി​ൽ​പു​ഴ കു​റ്റ്യാ​ടി റോ​ഡ് സൈ​ഡി​ൽ മ​ട്ടി​ല്ല​യം ചു​ങ്ക​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ തോ​ട്ട​ത്തി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ൽ വീ​ണ കാ​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് വി​ട്ടു.
ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​യാ​ണ് കി​ണ​റ്റി​ൽ വീ​ണ കാ​ട്ടി​യെ ആ​ദി​വാ​സി യു​വാ​വ് കാ​ണാ​നി​ട​യാ​യ​ത്.
വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ ഡെ​പ്യൂ​ട്ടി റേ​ഞ്ച​ർ എ. ​പ്ര​ഭാ​ക​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി കാ​ട്ടി​യെ ര​ക്ഷി​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ജെ​സി​ബി ഉ​പ​യോ​ഗി​ച്ച് കി​ണ​റിന്‍റെ വ​ക്ക് ഇ​ടി​ച്ച് നി​ര​ത്തി മാ​ന​ന്ത​വാ​ടി​യി​ൽ നി​ന്നു​മെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സ് ജീ​വ​ക്കാ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ശ്ര​മ​ഫ​ല​മാ​യി കാ​ട്ടി​യു​ടെ കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് ജെ​സി​ബി സ​ഹാ​യ​ത്തോ​ടെ പൊ​ക്കി ക​ര​ക്കെ​ത്തി​ച്ചു.
വൈ​കി​ട്ട് ആ​റോ​ടെ ലോ​റി​യി​ൽ ക​യ​റ്റി അ​രി​മ​ല ഭാ​ഗ​ത്ത് എ​ത്തി​ച്ച് ഉ​ൾ​കാ​ട്ടി​ൽ വി​ട്ടു. വീ​ഴ്ച്ച​യി​ൽ പ​രി​ക്ക് പ​റ്റി അ​വ​ശ​യാ​യ​തി​നാ​ൽ അ​ക്ര​മ സ്വ​ഭാ​വം കാ​ണി​ച്ചി​ല്ല.