സ്ഥ​ല​മെ​ടു​പ്പ് നീ​ളു​ന്നു; ദു​രി​തം തീ​രാ​തെ കാ​പ്പു​മ്മ​ൽ കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ
Monday, December 9, 2019 12:23 AM IST
വെ​ള്ള​മു​ണ്ട: പ്ര​കൃ​തി​ദു​ര​ന്തം ക​ഴി​ഞ്ഞ് ര​ണ്ടു​വ​ർ​ഷം കഴിഞ്ഞിട്ടും ആ​ദി​വാ​സി ഭ​വ​ന​പ​ദ്ധ​തി​ക്കു​ള്ള സ്ഥ​ല​മെ​ടു​പ്പ് നീ​ളു​ന്നു. പ​ഞ്ചാ​യ​ത്തി​ലെ എ​ട്ടേ​നാ​ൽ കാ​പ്പു​മ്മ​ൽ ആ​ദി​വാ​സി കോ​ള​നി​യി​ലെ കു​ടും​ബ​ങ്ങ​ൾ​ക്കു വീ​ടു പ​ണി​യു​ന്ന​തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പാ​ണ് അ​നി​ശ്ചി​ത​ത്വ​ത്തി​ൽ. 2018ലെ ​മ​ഴ​ക്കാ​ല​ത്തു മ​ണ്ണി​ടി​ച്ചി​ലി​ൽ വീ​ടു​ക​ൾ ത​ക​ർ​ന്ന കോ​ള​നി​യാ​ണ് കാ​പ്പു​മ്മ​ൽ.
പ്ര​ള​യാ​ന​ന്ത​ര​പ​ഠ​ന​ത്തി​ൽ കോ​ള​നി ഭൂ​മി വാ​സ​യോ​ഗ്യ​മ​ല്ലെ​ന്ന് ക​ണ്ടെ​ത്തി. കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പ്പാ​ർ​പ്പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി. ഇ​തേ​ത്ത​ട​ർ​ന്ന് ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ നീ​ക്കം ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​തു​വ​രെ ല​ക്ഷ്യ​ത്തി​ലെ​ത്തി​യി​ല്ല. ദൂ​ര​സ്ഥ​ല​ങ്ങ​ളി​ലേ​ക്കു പോ​കാ​ൻ ത​യാ​റ​ല്ലെ​ന്നു കു​ടും​ബ​ങ്ങ​ൾ അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കോ​ള​നി​ക്കു സ​മീ​പം 1.96 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ൻ പ​ഞ്ചാ​യ​ത്തും, റ​വ​ന്യൂ അ​ധി​കൃ​ത​രും നീ​ക്കം ന​ട​ത്തി​യ​പ്പോ​ൾ അ​മി​ത​വി​ല ന​ൽ​കി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്നു എന്ന പ​രാ​തി​യു​മാ​യി ചി​ല​ർ രം​ഗ​ത്തു​വ​ന്നു. ഇ​തോ​ടെ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ ത​ഹ​സി​ൽ​ദാ​ർ ജി​ല്ലാ ക​ള​ക്ട​റു​ടെ തീ​രു​മാ​ന​ത്തി​നു വി​ട്ടു. ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തീ​രു​മാ​ന​മാ​കാ​തെ നീ​ളു​ന്പോ​ൾ ദു​രി​ത​ജീ​വി​തം ന​യി​ക്കു​ക​യാ​ണ് ആ​ദി​വാ​സി കു​ടും​ബ​ങ്ങ​ൾ.
കോ​ള​നി​യി​ൽ ക​ണ്ണൂ​രി​ലെ സ​ന്ന​ദ്ധ​സം​ഘ​ട​ന സ​ർ​ക്കാ​ർ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച താ​ത്കാ​ലി​ക ഷെ​ഡു​ക​ളി​ലാ​ണ് കു​ടും​ബ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്. 150 ച​തു​ര​ശ്ര അ​ടി വി​സ്ത്രി​തി​യി​ൽ ജി​ഐ ഷീ​റ്റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വൃ​ത്താ​കൃ​തി​യി​ലു​ള്ള ഷെ​ഡു​ക​ളാ​ണ് താ​ത്കാ​ലി​ക വാ​സ​ത്തി​നു നി​ർ​മി​ച്ച​ത്. ഇ​വ​യു​ടെ ര​ണ്ടു വ​ശ​ങ്ങ​ളും തു​റ​ന്നു കി​ട​ക്കു​ന്ന​തി​നാ​ൽ സു​ര​ക്ഷി​ത​മ​ല്ല. താ​ത്കാ​ലി​ക താ​മ​സ​ത്തി​നു സൗ​ക​ര്യം ല​ഭി​ച്ച​തി​നാ​ൽ സ​ർ​ക്കാ​രി​ന്‍റെ മ​റ്റു സ​ഹാ​യ​ങ്ങ​ൾ കോ​ള​നി​ക്കാ​ർ​ക്കു ല​ഭി​ച്ചി​ല്ല. സ്ഥ​ല​മെ​ടു​പ്പു ഏ​ത്ര​യും വേ​ഗം ന​ട​ത്തി ഭ​വ​ന നി​ർ​മാ​ണം​തു​ട​ങ്ങ​ണ​മെ​ന്നാ​ണ് ആ​ദി​വാ​സി കു​ടും​ബ​ളു​ടെ ആ​വ​ശ്യം.