‘നി​ള​യൊ​ഴു​കും വ​ഴി​യെ’ യാ​ത്ര ന​വ്യാ​നു​ഭ​വ​മാ​യി
Monday, December 9, 2019 12:23 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഉ​പ​ജി​ല്ലാ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി സം​ഘ​ടി​പ്പി​ച്ച നി​ള​യൊ​ഴു​കും വ​ഴി​യെ-​സാം​സ്കാ​രി​ക യാ​ത്ര ന​വ്യാ​നു​ഭ​വ​മാ​യി. ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ള​ലി​ൽ നി​ന്നാ​യി 52 അ​ധ്യാ​പ​ക​ർ യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു.
കു​ഞ്ച​ൻ ന​ന്പ്യാ​രു​ടെ ജ​ൻ​മ​ഗൃ​ഹം, പ​ദ്മ​ശ്രീ മാ​ണി മാ​ധ​വ ചാ​ക്യാ​രു​ടെ വീ​ട്, പാ​ക്ക​നാ​ർ കോ​ള​നി, വ​രി​ക്കാ​ശേ​രി മ​ന, കൈ​പ്പു​റം നാ​റാ​ണ​ത്ത് ഭ്രാ​ന്താ​ച​ലം, വെ​ള്ളി​യാം​ക​ല്ല് തു​ട​ങ്ങി​യ എ​ട്ടി​ല​ധി​കം സ്ഥ​ല​ങ്ങ​ൾ സം​ഘം സ​ന്ദ​ർ​ശി​ച്ചു. പ​ദ്മ​ശ്രീ മാ​ണി മാ​ധ​വ ചാ​ക്യാ​രു​ടെ മ​ക​ൾ അ​മ്മി​ണി​ക്കു​ട്ടി ന​ങ്യാ​ര​മ്മ​യു​മാ​യി അ​ഭി​മു​ഖം ന​ട​ത്തി.
മാ​ണി മാ​ധ​വ ചാ​ക്യാ​രു​ടെ പേ​ര​മ​ക​ന്‍റെ മ​ക​ൻ കി​ള്ളി​ക്കു​റി​ശി മം​ഗ​ലം ശ്രീ​രാ​ജ് സോ​ദാ​ഹ​ര​ണ സ​ഹി​തം കൂ​ത്ത​വ​ത​രി​പ്പി​ച്ചു. യാ​ത്ര​യു​ടെ ഭാ​ഗ​മാ​യി ജ്ഞാ​ന​പീ​ഠം പു​ര​സ്കാ​ര ജേ​താ​വ് അ​ക്കി​ത്തം അ​ച്യു​ത​ൻ ന​ന്പൂ​തി​രി​ക്ക് മ​ല​പ്പു​റം ഉ​പ​ജി​ല്ലാ വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യു​ടെ സ്നേ​ഹോ​പ​ഹാ​രം യാ​ത്രാ​സം​ഘം കൈ​മാ​റി.
ബ്ലോ​ക്ക് പ്രോ​ഗ്രാം ഓ​ഫീ​സ​ർ ടോ​മി മാ​ത്യു, വി​ദ്യാ​രം​ഗം ഉ​പ​ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി. സെ​യ്ത് ഹാ​ഷിം, ഹെ​ഡ് മാ​സ്റ്റ​ർ ഫോ​റം സെ​ക്ര​ട്ട​റി കെ.​എ​ൻ.​എ. ഷ​രീ​ഫ്, ട്ര​ഷ​റ​ർ ടി ​അ​ബ്ദു​സ​ലാം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ ന​ട​ന്ന സാം​സ്കാ​രി​ക ച​ർ​ച്ച​ക​ളി​ൽ എം.​സി. റീ​ന, മു​ഹ​മ്മ​ദ് റി​യാ​സ്, പി.​കെ. ര​മേ​ശ​ൻ, കെ. ​ഉ​ഷ, ബി. ​സ​രി​ത എ​ന്നി​വ​ർ പ്രസംഗിച്ചു.