മ​ല​പ്പു​റം റ​ണ്ണേ​ഴ്സ് ക്ല​ബ് മാ​ര​ത്ത​ണ്‍ ന​ട​ത്തി
Monday, December 9, 2019 12:23 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം റ​ണ്ണേ​ഴ്സ് ക്ല​ബ് . ‘റ​ണ്‍ ഫോ​ർ ഹ്യു​മാ​നി​റ്റസ’ എ​ന്ന പേ​രി​ൽ മ​ല​പ്പു​റ​ത്ത് മാ​ര​ത്ത​ണ്‍ സം​ഘ​ടി​പ്പി​ച്ചു.
കി​ഴ​ക്കേ​ത്ത​ല​യി​ൽ നിന്ന് ആ​രം​ഭി​ച്ച മാ​ര​ത്ത​ണ്‍ ഡി​വൈ​എ​സ്പി ജ​ലീ​ൽ തോ​ട്ട​ത്തി​ൽ ഫ്ളാ​ഗ്ഓ​ഫ് ചെ​യ്തു. പ​ത്ത്, അ​ഞ്ച് കി​ലോ​മീ​റ്റ​ർ എ​ന്ന കാ​റ്റ​ഗ​റി​യി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ര​ണ്ടാ​യി​ര​ത്തി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു.
വി​ജ​യി​ക​ൾ​ക്കു ഡി​എം​ഒ കെ. ​സ​ക്കീ​ന സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.
മു​നി​സി​പ്പ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പെ​രു​ന്പ​ള്ളി സെ​യ്ദ്, പ്ര​തി​പ​ക്ഷ നേ​താ​വ് ഒ. ​സ​ഹ​ദേ​വ​ൻ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ മി​ർ​ഷാ​ദ് ഇ​ബ്രാ​ഹിം തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ക്ല​ബ് പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് വ​ട​ക്ക​ൻ, ഉ​പ്പൂ​ട​ൻ റ​ഹ്മാ​ൻ, അ​ല​ക്സ് തോ​മ​സ്, ബാ​വ, ജ​യേ​ഷ്, സ​ന്തോ​ഷ് ചൂ​ര​പ്പ​ള്ളി, യു.​പി ഇ​സ്മാ​യി​ൽ, സ​മ​ദ്, അ​ലി, ഫ​സ​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.