ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു
Monday, December 9, 2019 12:23 AM IST
പൊ​ന്നാ​നി: ന​ഗ​ര​സ​ഭ​യി​ലെ 42-ാം വാ​ർ​ഡി​ലെ ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ടി​ക​ളി​ൽ വ​ർ​ണ​ശ​ബ​ളി​ത​മാ​യ ഒ​രു കു​ട്ടി​ക്കാ​ലം നി​റ​ച്ചാ​ൽ സ​മൂ​ഹ​ത്തി​ന് മി​ക​ച്ച ത​ല​മു​റ​ക​ളെ​ലഭിക്കുമെന്നും കേ​ര​ള​ത്തി​ലെ മ​റ്റു ന​ഗ​ര​സ​ഭ​ക​ൾ​ക്ക് മാ​തൃ​ക​യാ​യി​രി​ക്കു​ക​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ ഹ​രി​ത കേ​ര​ളം അ​വാ​ർ​ഡ് ക​ര​സ്ഥ​മാ​ക്കി പൊ​ന്നാ​നി ന​ഗ​ര​സ​ഭ​യെ​ന്നും സ്പീ​ക്ക​ർ പ​റ​ഞ്ഞു.
എ​ല്ലാ മേ​ഖ​ല​ക​ളി​ലു​മു​ള്ള സ​മ​ഗ്ര വി​ക​സ​ന​മാ​ണ് പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​ഗ​ര​സ​ഭ​യി​ലെ 42ാം വാ​ർ​ഡി​ൽ വ​ർ​ഷ​ങ്ങ​ളാ​യി ഓ​ല ഷെ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന 56ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യാ​ണ് സ്വ​ന്തം കെ​ട്ടി​ട​ത്തി​ൽ ഹൈ​ടെ​ക് ആ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ശീ​തീ​ക​രി​ച്ച ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി​യി​ൽ കം​പ്യൂ​ട്ട​റും പ്രൊ​ജ​ക്ട​റും ചു​മ​ർ​ചി​ത്ര​ങ്ങ​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ച​ക്കി​ന്‍റെ പു​ര​ക്ക​ൽ ന​ഫീ​സു​വാ​ണ് അ​ങ്ക​ണ​വാ​ടി​ക്ക് മൂ​ന്ന് സെ​ന്‍റ് സ്ഥ​ലം ന​ൽ​കി​യ​ത്. ന​ഗ​ര​സ​ഭ​യു​ടെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ച് 13 പേ​ർ വി​വി​ധ വാ​ർ​ഡു​ക​ളി​ലാ​യി അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ത്തി​നാ​യി സ്ഥ​ലം ന​ൽ​കി​യി​രു​ന്നു. അ​തി​ൽ 11 സ്ഥ​ല​ത്തും പു​തി​യ അ​ങ്ക​ണ​വാ​ടി കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ച്ചു.
12-ാമ​ത്തെ പു​തി​യ അ​ങ്ക​ണ​വാ​ടി​യാ​ണ് ഹൈ​ടെ​ക് അ​ങ്ക​ണ​വാ​ടി​യാ​യി പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ സി.​പി മു​ഹ​മ്മ​ദ്കു​ഞ്ഞി അ​ധ്യ​ക്ഷ​ത വഹിച്ചു. വി​ക​സ​ന സ്ഥി​ര​സ​മി​തി ചെ​യ​ർ​മാ​ൻ ഒ.​ഒ. ഷം​സു, സ്ഥി​ര​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍​മാ​രാ​യ ഷീ​നാ സു​ദേ​ശ​ൻ, റീ​ന പ്ര​കാ​ശ​ൻ, കൗ​ണ്‍​സി​ല​ർ ബാ​ബു​രാ​ജ്, ന​ഗ​ര​സ​ഭ സെ​ക്ര​ട്ട​റി ആ​ർ. പ്ര​ദീ​പ്കു​മാ​ർ, ഐ​സി​ഡി​എ​സ് സൂ​പ്പ​ർ​വൈ​സ​ർ​മാ​രാ​യ ലി​വ്യ ലാ​ൽ​ജി, അം​ബി​ക, അ​ങ്ക​ണ​വാ​ടി വ​ർ​ക്ക​ർ റീ​ന എ​ന്നി​വ​ർ പ്രസംഗിച്ചു.