കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് നി​സ്തു​ല​മെ​ന്നു മ​ന്ത്രി തി​ലോ​ത്ത​മ​ൻ
Monday, December 9, 2019 12:23 AM IST
ക​ൽ​പ്പ​റ്റ:​പ്ര​കൃ​തി​ദ​രു​ന്താ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​ൽ കു​ടും​ബ​ശ്രീ​യു​ടെ പ​ങ്ക് നി​സ്തു​ല​മാ​ണെ​ന്നു മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ. കു​ടും​ബ​ശ്രീ പു​ന​ര​ധി​വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്തം നി​റ​വേ​റ്റു​ന്ന​തി​ൽ കു​ടും​ബ​ശ്രീ മ​റ്റു പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്കു മാ​തൃ​ക​യാ​ണെ​ന്നു മ​ന്ത്രി പ​റ​ഞ്ഞു. ദു​രി​താ​ശ്വാ​സ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ച്ച​വ​ർ​ക്കു​ള്ള ഉ​പ​ഹാ​രം മ​ന്ത്രി വി​ത​ര​ണം ചെ​യ്തു. ജി​ല്ലാ​മി​ഷ​ൻ കോ ​ഓ​ർ​ഡി​നേ​റ്റ​ർ പി. ​സാ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഉ​ഷ ത​ന്പി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. രു​ക്മി​ണി, പ്രീ​ത, വി.​ടി. മു​ര​ളി, കെ.​എ. ഹാ​രി​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.