ക​ത്തെ​ഴു​ത്തി​ന്‍റെ ഓ​ർ​മ​ക​ളു​മാ​യി വി​ദ്യാ​ർ​ഥി​ക​ൾ
Monday, December 9, 2019 12:23 AM IST
പ​ര​പ്പ​ന​ങ്ങാ​ടി: ക​ത്തെ​ഴു​ത്തി​ന്‍റെ ഗൃ​ഹാ​തു​ര സ്മ​ര​ണ​ക​ളി​ലേ​ക്കു തി​രി​ച്ചു ന​ട​ന്നു പൊ​തു​വി​ദ്യാ​ല​യ​ത്തി​ലെ കൊ​ച്ചു​കു​ട്ടി​ക​ൾ. പു​തു​വ​ത്സ​ര​ത്തോ​ട​നു​ബ​ന്ധി​ച്ചു സു​ഹൃ​ത്തു​ക്ക​ൾ​ക്കും സ​ഹോ​ദ​ര​ങ്ങ​ൾ​ക്കും സ്വ​ന്ത​മാ​യി ത​യാ​റാ​ക്കി​യ ആ​ശം​സാ കാ​ർ​ഡു​ക​ൾ ത​പാ​ൽ വ​കു​പ്പ് മു​ഖേ​ന ഉ​ള്ള​ണം എ​എം​യു​പി സ്കൂ​ളി​ലെ ഒ​ന്നാം ത​രം വി​ദ്യാ​ർ​ഥി​ക​ളാ​ണ് കൈ​മാ​റി​യ​ത്. ഉ​ള്ള​ണം ത​യ്യി​ല​പ്പ​ടി​യ്ക്ക് സ​മീ​പ​ത്തെ പോ​സ്റ്റ് ഓ​ഫീ​സി​ൽ ഒ​ന്നാം ത​ര​ത്തി​ലെ 38 വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്നി​ച്ചെ​ത്തി ത​പാ​ൽ കാ​ർ​ഡി​ൽ ത​യാ​റാ​ക്കി​യ ഗ്രീ​റ്റിം​ഗ് കാ​ർ​ഡു​ക​ൾ ത​പാ​ൽ പെ​ട്ടി​യി​ൽ നി​ക്ഷേ​പി​ച്ചു.
കു​ട്ടി​ക​ളെ പോ​സ്റ്റ് മാ​സ്റ്റ​ർ വെ​ള്ളാ​ര​ത്തൊ​ടി വീ​ട്ടി​ൽ ശോ​ഭ വ​ര​വേ​റ്റു. ആ​ശ​യ വി​നി​മ​യം മു​ഴു​വ​നും ഡി​ജി​റ്റ​ലാ​യ ആ​ധു​നി​ക കാ​ല​ത്ത് പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി ക​ത്ത​യ​ച്ച​ത് കു​ട്ടി​ക​ൾ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. ക​ത്തെ​ഴു​ത്തി​നെ​ക്കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളി​ൽ അ​വ​ബോ​ധ​മു​ണ്ടാ​ക്കാ​ൻ ഉ​ദേ​ശി​ച്ചു​ള്ള പ​ഠ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് കു​ട്ടി​ക​ളു​ടെ പോ​സ്റ്റ് ഓ​ഫീ​സ് സ​ന്ദ​ർ​ശ​ന​മെ​ന്ന് അ​ധ്യാ​പി​ക സു​മ പ​റ​ഞ്ഞു. ഉ​ള്ള​ണം മു​ണ്ടി​യ​ൻ​കാ​വി​ലെ എ​എം​യു​പി സ്കൂ​ളി​ൽ നി​ന്നു കാ​ൽ​ന​ട​യാ​യാ​ണ് കു​ട്ടി​ക​ൾ അ​ധ്യാ​പി​ക​മാ​ർ​ക്കൊ​പ്പം പോ​സ്റ്റ് ഓ​ഫീ​സി​ലെ​ത്തി​യ​ത്.