കും​ഭാ​ര സ​മു​ദാ​യ സ​ഭ പ്ര​തി​ഷേ​ധി​ച്ചു
Monday, December 9, 2019 12:23 AM IST
നി​ല​ന്പൂ​ർ: മ​ണ്‍​പാ​ത്ര നി​ർ​മാ​ണ സ​മു​ദാ​യ​ത്തി​ൽ ഏ​റ്റ​വും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന കും​ഭാ​ര സ​മു​ദാ​യ​ത്തെ പ​ട്ടി​ക​ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്ന കി​ർ​താ​ഡ്സ് റി​പ്പോ​ർ​ട്ടി​നെ​തി​രേയും ഗോ​ത്ര​വ​ർ​ഗ ക​മ്മീ​ഷ​ന്‍റെ മു​ൻ വി​ധി​യോ​ടു കൂ​ടി​യു​ള്ള പ​രാ​മ​ർ​ശ​ത്തി​നെ​തി​രേയും കും​ഭാ​ര സ​മു​ദാ​യ സ​ഭ പ്ര​തി​ഷേ​ധി​ച്ചു.
1978-ൽ ​കേ​ന്ദ്ര സ​ർ​ക്കാ​ർ ശി​പാ​ർ​ശ ചെ​യ്തി​ട്ടും കും​ഭാ​ര സ​മു​ദാ​യ​ത്തെ ഒ​ഴി​കെ​യു​ള്ള സ​മു​ദാ​യ​ങ്ങ​ളെ പ​ട്ടി​ക​ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യും ക​ഴി​ഞ്ഞ നാ​ലു പ​തി​റ്റാ​ണ്ടി​ൽ ഏ​റെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ ന​ട​ത്തി​യി​ട്ടും ന​ട​പ​ടി​ക​ളൊ​ന്നും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. 1930-ൽ ​ജെ​എ​ച്ച് ഹ​ട്ട​ൻ പ​ട്ടി​ക​ജാ​തി അ​ർ​ഹ​താ മാ​ന​ദ​ണ്ഡം തീ​രു​മാ​നി​ച്ച​പ്പോ​ൾ ഇ​ത് അ​ന്തി​മ​മ​ല്ലെ​ന്നും മ​റ്റു പ്ര​ത്യേ​ക പ​രി​ഗ​ണ​ക​ൾ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും ഹ​ട്ട​ൻ പ​റ​യു​ന്നു​ണ്ട്. കൂ​ടാ​തെ ജാ​ട്ട് പ്ര​ക്ഷോ​ഭവു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​പ്രീം കോ​ട​തി വി​ധി​പ്ര​കാ​രം ഒ​രു സ​മു​ദാ​യ​ത്തി​ന് സം​വ​ര​ണം നി​ശ്ച​യി​ക്കാന്‌ ആ ​സ​മു​ദാ​യ​ത്തി​ന്‍റെ സാ​മൂ​ഹി​ക സാ​ന്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. അ​തു​കൊ​ണ്ടു കും​ഭാ​ര സ​മു​ദാ​യ​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ മ​ന​സി​ലാ​ക്കാ​തെ​യു​ള്ള പ​രാ​മ​ർ​ശം തി​രു​ത്ത​ണ​മെ​ന്ന് കേ​ര​ള കും​ഭാ​ര സ​മു​ദാ​യ സ​ഭ ആ​വ​ശ്യ​പ്പെ​ട്ടു. കി​ർ​താ​ഡ്സ് അ​നു​കൂ​ല റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ പ​ട്ടി​ക​ജാ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ൽ സം​സ്ഥാ​ന ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം ഉ​ണ്ണി​കൃ​ഷ്ണ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​കെ​എ​സ്. ജി​ല്ലാ സെ​ക്ര​ട്ട​റി സു​രേ​ഷ് ആ​ത്തു​ർ അ​ധ്യ​ക്ഷ​ത വഹിച്ചു.