ധ​ർ​ണ ന​ട​ത്തി
Monday, December 9, 2019 12:23 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ദ​ണ്ഡ​ത്തി​ന് വി​രു​ദ്ധ​മാ​യ സ്ഥ​ലം മാ​റ്റ​ത്തി​നെ​തിരേ നോ​ർ​ത്ത് വ​യ​നാ​ട് ഡി​വി​ഷ​ണ​ൽ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. നാ​ല​ര വ​ർ​ഷ​മാ​യി വ​യ​നാ​ട് വൈ​ൽ​ഡ് ലൈ​ഫി​ൽ ജോ​ലി ചെ​യ്തി​രു​ന്ന രോ​ഗി​യാ​യ ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ സ്ഥ​ലം മാ​റ്റ​ത്തി​ന് അ​പേ​ക്ഷ ന​ൽ​കി​യി​ട്ടും പ​രി​ഗ​ണി​ക്ക​തെ ഒ​ന്ന​ര വ​ർ​ഷം സ​ർ​വീ​സു​ള്ള ബീ​റ്റ് ഫോ​റ​സ്റ്റ് ഓ​ഫീ​സ​റെ പ​രി​ഗ​ണി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ഷ്ട​ക്ക​രെ മാ​ത്രം സ്ഥ​ലം മാ​റ്റു​ന്ന​ത് അം​ഗീ​കാ​രി​ക്കു​വാ​ൻ ക​ഴി​യി​ല്ല​ന്നും സ​ർ​ക്കാ​ർ ന​യ​ത്തി​ന്‍റെ അ​ടി​സ്ഥ​ന​ത്തി​ൽ മാ​ത്രം സ്ഥ​ലം മാ​റ്റ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട​യി​രു​ന്നു സ​മ​രം.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ൻ. മു​ര​ളി​ധ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് പ്രൊ​ട്ട​ക്റ്റീ​വ് സ്റ്റാ​ഫ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ജി ജോ​ണ്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​യി​ന്‍റ് കൗ​ണ്‍​സി​ൽ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ൻ.​കെ. രാ​മ​കൃ​ഷ്ണ​ൻ, എ. ​അ​ജി​ത്കു​മാ​ർ, പി. ​അ​നി​ൽ​കു​മാ​ർ, പി. ​വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.