നി​ല​പാ​ടു​ക​ൾ തു​റ​ന്നു പ​റ​ഞ്ഞു മൂ​വ​ർ​സം​ഘം
Monday, December 9, 2019 12:21 AM IST
മ​ല​പ്പു​റം: പൊ​തു​സ​മൂ​ഹ​ത്തി​ൽ ഏ​റെ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട മൂ​ന്നു ബാ​ല​താ​ര​ങ്ങ​ൾ മ​ല​പ്പു​റം പ്ര​സ് ക്ല​ബി​ൽ ഒ​ത്തു​ചേ​ർ​ന്നു. രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ പ്ര​സം​ഗം പ​രി​ഭാ​ഷ​പ്പെ​ടു​ത്തി ശ്ര​ദ്ധ നേ​ടി​യ ക​രു​വാ​ര​ക്കു​ണ്ട് ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ​ഫ ഫെ​ബി​ൻ, സ​ഹ​പാ​ഠി​യു​ടെ മ​ര​ണ​ത്തി​ലു​ണ്ടാ​യ അ​നാ​സ്ഥ​യ്ക്കെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ക​രി​ച്ച ബ​ത്തേ​രി സ​ർ​വ​ജ​ന സ്കൂ​ളി​ലെ കെ. ​കീ​ർ​ത്ത​ന, നി​ദ ഫാ​ത്തി​മ എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ നി​ല​പാ​ടു​ക​ൾ വെ​ളി​പ്പെ​ടു​ത്തി​യ​ത്.
രാ​ഹു​ൽ ഗാ​ന്ധി ഇ​നി​യും പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ൽ താ​ൻ റെ​ഡി​യാ​ണെ​ന്ന് സ​ഫ ഫെ​ബി​ൻ പ​റ​ഞ്ഞു. രാ​ഹു​ൽ ഗാ​ന്ധി വ​ന്ന​പ്പോ​ൾ പ​രി​ഭാ​ഷ​പ്പെ​ടു​ത്താ​ൻ ശ​ക്തി പ​ക​ർ​ന്ന​ത് സു​ഹൃ​ത്തു​ക്ക​ളാ​ണ്. അ​തി​ൽ മാ​ത്രം ശ്ര​ദ്ധ ചെ​ലു​ത്തി​യ​പ്പോ​ൾ പ​രി​ഭാ​ഷ വ​ഴ​ങ്ങി. രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ​രി​ഭാ​ഷ ആ ​സ​മ​യ​ത്ത് പേ​ടി തോ​ന്നി​യി​ല്ല. ഇ​പ്പോ​ഴാ​ണ് ഭ​യം തോ​ന്നു​ന്ന​ത്. എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ വാ​ക്ക് പി​ഴ​യ്ക്കു​മോ എ​ന്നാ​യി​രു​ന്നു പേ​ടി. ഇം​ഗ്ലീ​ഷ് പു​സ്ക​ങ്ങ​ൾ ധാ​രാ​ളം വാ​യി​ക്കു​ന്ന​തി​നാ​ൽ പ​രി​ഭാ​ഷ എ​ളു​പ്പ​മാ​യി. മാ​താ​പി​താ​ക്ക​ളും അ​ധ്യാ​പ​ക​രു​മാ​ണ് എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും പ്രോ​ത്സാ​ഹ​നം ന​ൽ​കി​യ​ത്. സ്കൂ​ൾ പ്ര​ശ്ന​ങ്ങ​ളി​ൽ കു​ട്ടി​ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു സം​സാ​രി​ക്കാ​ൻ ക​ലാ​ല​യ രാ​ഷ്ട്രീ​യം ആ​വ​ശ്യ​മാ​ണ്. അ​ക്ര​മ​ത്തി​ലേ​ക്കു നീ​ങ്ങു​ന്ന രാ​ഷ്ട്രീ​യ​ത്തോടു താ​ത്പ​ര്യ​മി​ല്ല. സൗ​ഹൃ​ദ രാ​ഷ്ട്രീ​യ​മാ​ണ് സ്കൂ​ളി​ൽ ആ​വ​ശ്യ​മെ​ന്നും സ​ഫ പ​റ​ഞ്ഞു.
അ​ധ്യാ​പ​ക​ർ പ്ര​തി​സ്ഥാ​ന​ത്ത് നി​ന്ന​പ്പോ​ൾ ഇ​ട​പെ​ടാ​ൻ ഭ​യ​മു​ണ്ടാ​യി​ല്ലെ​ന്നും ശ​രി​യു​ടെ പ​ക്ഷ​ത്താ​ണ് ഉ​റ​ച്ചു നി​ന്ന​തെ​ന്ന ബോ​ധം ഉ​ണ്ടാ​യി​രു​ന്നെ​ന്നും നി​ദ ഫാ​ത്തി​മ​യും കീ​ർ​ത്ത​ന​യും പ​റ​ഞ്ഞു. സു​ഹൃ​ത്തി​ന്‍റെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ൽ എ​ന്തെ​ങ്കി​ലും ചെ​യ്യ​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു. അ​താ​ണ് ധൈ​ര്യ​ത്തോ​ടെ പ​റ​ഞ്ഞ​ത്.
ഇ​തി​നു മാ​താ​പി​താ​ക്ക​ളു​ടെ​യും കൂ​ട്ടു​കാ​രു​ടെ​യും പി​ന്തു​ണ ഉ​ണ്ടാ​യി​രു​ന്നു. ത​ള​ർ​ത്താ​ൻ ഒ​രു​പാ​ട് പേ​രു​ണ്ടാ​കും. ഇ​തി​ലൊ​ന്നും ശ്ര​ദ്ധ ചെ​ലു​ത്ത​രു​തെ​ന്ന് അ​ധ്യാ​പ​ക​ർ പ​റ​ഞ്ഞി​ട്ടു​ണ്ട്. ഇ​പ്പോ​ൾ ക​ളി​ക്കാ​ൻ പോ​ലും സ​മ​യം കി​ട്ടു​ന്നി​ല്ല. എ​പ്പോ​ഴും തി​ര​ക്കാ​ണ്. തു​റ​ന്ന് പ​റ​ച്ചി​ലി​നു ഇ​തു വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്ത​ലൊ​ന്നും ആ​രു​ടെ​യും ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യി​ട്ടി​ല്ലെ​ന്നും ഇ​രു​വ​രും പ​റ​ഞ്ഞു.
സ്കൂ​ളി​ലെ പ്ര​ശ്ന​ങ്ങ​ൾ തു​റ​ന്നു പ​റ​യാ​ൻ രാ​ഷ്ട്രീ​യം ആ​വ​ശ്യ​മി​ല്ല. ത​മ്മി​ല​ടി​യാ​യി​രി​ക്കും ഇ​തു​ണ്ടാ​ക്കു​ക. ത​നി​ക്ക് രാ​ഷ്ട്രീ​യ​ചാ​യ്വു​ണ്ടെ​ന്ന രീ​തി​യി​ൽ ന​ട​ന്ന പ്ര​ചാ​ര​ണം ശ​രി​യ​ല്ലെ​ന്നും നി​ദ ഫാ​ത്തി​മ കൂ​ട്ടി​ച്ചേ​ർ​ത്തു. ച​ട​ങ്ങി​ൽ എ.​പി അ​നി​ൽ​കു​മാ​ർ എം​എ​ൽ​എ മൂ​വ​രെ​യും അ​ഭി​ന​ന്ദി​ച്ചു. പ്ര​സ് ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഷു​സു​ദീ​ൻ മു​ബാ​റ​ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.