നി​ല​ന്പൂ​ർ കെ​എസ്ആ​ർ​ടി​സി ഡി​പ്പോ അ​വ​ഗ​ണ​ന​യി​ൽ
Monday, December 9, 2019 12:21 AM IST
നി​ല​ന്പൂ​ർ: ആ​വ​ശ്യ​ത്തി​നു ജീ​വ​ന​ക്കാ​രും വ​ണ്ടി​യു​മി​ല്ലാ​തെ നി​ല​ന്പൂ​ർ​കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ അ​വ​ഗ​ണ​ന​യി​ൽ. ഇ​തോ​ടെ ലാ​ഭ​ത്തി​ൽ പോ​യി​രു​ന്ന നി​ല​ന്പൂ​ർ ഡി​പ്പോ ന​ട​ഷ്ട​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്താ​ൻ തു​ട​ങ്ങി. നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നു 48 സ​ർ​വീ​സു​ക​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്നാ​ണ് വ​യ്പ്.
എ​ന്നാ​ൽ 36 സ​ർ​വീ​സു​ക​ളാ​ണ് ദി​വ​സ​വും പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​ത്. ഇ​തി​ൽ ത​ന്നെ പ​ല​തും മു​ട​ങ്ങു​ക​യാ​ണ്.36 സ​ർ​വീ​സു​ക​ൾ ന​ട​ത്താ​ന്‌ ദി​വ​സ​വും 89 ജീ​വ​ന​ക്കാ​രാ​ണ് വേ​ണ്ട​ത്. നി​ല​വി​ൽ 96 പേ​രു​ണ്ടെ​ങ്കി​ലും പ​ല​രും അ​വ​ധി​യും മ​റ്റു​മാ​ണ്.
കൃ​ത്യ​മാ​യി സ​ര്‌​വീ​സ് ന​ട​ത്താ​ന്‌ ഇ​നി​യും 30 ജീ​വ​ന​ക്കാ​രെ​ങ്കി​ലും വേ​ണം. ദി​വ​സ​ക്കൂ​ലി​ക്കാ​രാ​യി​രു​ന്ന ഡ്രൈ​വ​ർ​മാ​രെ പി​രി​ച്ചു​വി​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ജീ​വ​ന​ക്കാ​രു​ടെ കാ​ര്യ​ത്തി​ൽ ക്ഷാ​മ​മു​ണ്ടാ​യി തു​ട​ങ്ങി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം അ​ഞ്ചു താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​ർ പു​തി​യ​താ​യി ജോ​ലി​ക്ക് വ​ന്നി​ട്ടു​ണ്ട്.​നി​ല​ന്പൂ​ർ ഡി​പ്പോ​യി​ൽ നി​ന്നോ​ടു​ന്ന പ​ല വ​ണ്ടി​ക​ളും കാ​ലാ​വ​ധി ക​ഴി​ഞ്ഞ​താ​ണ്. സ്പെ​യ​ർ പാ​ർ​ട്സു​ക​ളു​ടെ​യും ഡീ​സ​ലി​ന്‍റെ​യും ചെ​ല​വും നോ​ക്കു​ന്പോ​ൾ ന​ഷ്ടം കൂ​ടു​ക​യാ​ണ്. പ​ഴ​ക്കം കാ​ര​ണം വാ​ഹ​ന​ത്തി​നു​ണ്ടാ​കു​ന്ന ത​ക​രാ​റി​നു ജീ​വ​ന​ക്കാ​രി​ൽ നി​ന്നാ​ണ് അ​ധി​കൃ​ത​ർ പി​ഴ ഈ​ടാ​ക്കു​ന്ന​ത്.
ഡ്രൈ​വ​ർ​മാ​രു​ടെ ക്ഷാ​മം മൂ​ലം ദി​വ​സ​വും എ​ട്ടു ട്രി​പ്പു​ക​ളെ​ങ്കി​ലും മു​ട​ങ്ങു​ന്ന​താ​യാ​ണ് വി​വ​രം.
ജീ​വ​ന​ക്കാ​രി​ല്ലാ​ത്ത​തി​നാ​ൽ 12 ഷെ​ഡ്യൂ​ളു​ക​ൾ വ​രെ ചി​ല ദി​വ​സ​ങ്ങ​ളി​ൽ റ​ദ്ദ് ചെ​യ്തി​ട്ടു​ണ്ട്.