ക്രി​ക്ക​റ്റ്: ജോ​ളീ റോ​വേ​ഴ്സി​നു ജ​യം
Monday, December 9, 2019 12:21 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ജി​ല്ലാ ക്രി​ക്ക​റ്റ് എ ​ഡി​വി​ഷ​ൻ ലീ​ഗ് മ​ത്സ​ര​ത്തി​ൽ ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 174 റ​ണ്‍​സു​ക​ൾ​ക്ക് അ​ൽ അ​മീ​ൻ യൂ​ത്ത് സെ​ന്‍റ​ർ കോ​ട്ട​യ്ക്ക​ലി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി. സ്കോ​ർ : ജോ​ളീ റോ​വേ​ഴ്സ് പെ​രി​ന്ത​ൽ​മ​ണ്ണ 50 ഓ​വ​റി​ൽ ഒ​ന്പ​തു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 258 റ​ണ്‍​സെ​ടു​ത്തു. വി.​കെ ശ്രീ​രാ​ഗ് 76, വി​ഘ്നേ​ഷ് പു​ത്തൂ​ർ 37 റ​ണ്‍​സു​ക​ൾ നേ​ടി. അ​ൽ അ​മീ​ൻ കോ​ട്ട​ക്ക​ൽ 18.2 ഓ​വ​റി​ൽ 84 റ​ണ്‍​സി​നു എ​ല്ലാ​വ​രും പു​റ​ത്ത്. ഫ​ഹ​ദു​ദീ​ൻ 44 റ​ണ്‍​സെ​ടു​ത്തു. ജോ​ളി റോ​വേ​ഴ്സി​ന്‍റെ എ​ൻ.​കെ ജു​ബി​ൻ ആ​റു ഓ​വ​റി​ൽ 21 റ​ണ്‍​സി​നു നാ​ലു വി​ക്ക​റ്റും ഷ​ബി​ൻ പാ​ഷ 3.2 ഓ​വ​റി​ൽ 18 റ​ണ്‍​സി​നു മൂ​ന്നു വി​ക്ക​റ്റും നേ​ടി.

ബാ​ഡ്മി​ന്‍റ​ണ്‍ കൂ​ട്ടാ​യ്മ വാ​ർ​ഷി​കാ​ഘോ​ഷം

പാ​ണ്ടി​ക്കാ​ട്: പാ​ണ്ടി​ക്കാ​ട് സ്മാ​ഷ് ഹ​ട്ട് ബാ​ഡ്മി​ന്‍റ​ണ്‍ കൂ​ട്ടാ​യ്മ മൂ​ന്നാം വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി. ക​ക്കു​ളം ഹൈ​സ്കൂ​ൾ പ​ടി​യി​ലെ ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി ഒ​ളി​ന്പ്യ​ൻ ആ​കാ​ശ് എ​സ്. മാ​ധ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു.​വി​വി​ധ ബാ​ഡ്മി​ന്‍റ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പു​ക​ളി​ൽ മി​ക​വ് പു​ല​ർ​ത്തി​യ കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ളെ അ​നു​മോ​ദി​ച്ചു.
കു​ഞ്ഞി​മാ​ൻ പാ​ണ്ടി​ക്കാ​ട്, വി.​ടി.​എ​സ് അ​ലി, നാ​ണി ക​ള​ത്തി​ൽ, ഷാ​നി​ഫ് അ​ഞ്ചി​ല്ല​ൻ, ജോ​ണ്‍​സ​ണ്‍, സി.​കെ.​ആ​ർ.​ഇ​ണ്ണി​പ്പ, ഹ​സ​ൻ ത​ച്ചി​ങ്ങ​നാ​ടം, സി.​കെ.​മു​ബാ​റ​ക് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു. തു​ട​ർ​ന്ന് ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റും ന​ട​ന്നു.