കേ​ര​ളോ​ത്സ​വം തു​ട​ങ്ങി
Monday, December 9, 2019 12:20 AM IST
പാ​ണ്ടി​ക്കാ​ട്: ജി​ല്ലാ പ​ഞ്ചാ​യ​ത്തും സം​സ്ഥാ​ന യു​വ​ജ​ന ക്ഷേ​മ ബോ​ർ​ഡും സം​യു​ക്ത​മാ​യി ന​ട​ത്തു​ന്ന ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​നു തു​ട​ക്ക​മാ​യി. ഇ​ന്ന​ലെ പാ​ണ്ടി​ക്കാ​ട് കൊ​ള​പ​റ​ന്പി​ലെ ഐ​ആ​ർ​ബി ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെന്‍റടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യ​ത്. 13ന് ​പാ​ണ്ടി​ക്കാ​ട് ടൗ​ണി​ൽ ഘോ​ഷ​യാ​ത്ര​യും ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​വും ന​ട​ക്കും. പ​തി​ന​ഞ്ച് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ൾ, 12 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ എ​ന്നി​വ​യി​ൽ നി​ന്നു​ള്ള ക​ലാ, കാ​യി​ക പ്ര​തി​ഭ​ക​ളാ​ണ് ജി​ല്ലാ​ത​ല കേ​ര​ളോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്‍റ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഉ​മ്മ​ർ അ​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​സു​ധാ​ക​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം പി.​ആ​ർ.​രോ​ഹി​ൽ​നാ​ഥ്, കെ.​വീ​രാ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ന്നു രാ​വി​ലെ ഐ​ആ​ർ​ബി ഗ്രൗ​ണ്ടി​ൽ ന​ട​ക്കു​ന്ന ഫു​ട്ബോ​ൾ മ​ത്സ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും.
നാ​ളെ ഇ​തേ ഗ്രൗ​ണ്ടി​ൽ ക​ബ​ഡി, ആ​ർ​ച്ച​റി, ക​ള​രി​പ​യ​റ്റ്, പ​ഞ്ച​ഗു​സ്തി, ചെ​സ് തു​ട​ങ്ങി​യ​വ​യും ക​ക്കു​ളം സ്മാ​ഷ് ഹ​ട്ട് ഇ​ൻ​ഡോ​ർ സ്റ്റേ​ഡി​യ​ത്തി​ൽ ഷ​ട്ടി​ൽ ബാ​ഡ്മി​ന്‍റ​ണ്‍ ടൂ​ർ​ണ​മെ​ന്‍റും ന​ട​ക്കും. ഇ​തേ ദി​വ​സം മ​ഞ്ചേ​രി ബെ​ഞ്ച് മാ​ർ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ബാ​സ്ക്ക​റ്റ്ബോ​ൾ, വോ​ളി​ബോ​ൾ, നീ​ന്ത​ൽ തു​ട​ങ്ങി​യ ഇ​ന​ങ്ങ​ൾ അ​ര​ങ്ങേ​റും.
ബു​ധ​നാ​ഴ്ച കൊ​ള​പ്പ​റ​ന്പ് ഐ​ആ​ർ​ബി ഗ്രൗ​ണ്ടി​ൽ സീ​നി​യ​ർ വി​ഭാ​ഗം ആ​ണ്‍​കു​ട്ടി​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും അ​ത് ലറ്റി​ക്സ് മ​ൽ​സ​ര​ങ്ങ​ൾ ന​ട​ക്കും.